വീട്ടിൽ നിന്ന് ഒളിച്ചോടിയത് പലവട്ടം, ഇന്ന് അങ്ങനെ എത്തുന്ന കുട്ടികളുടെ രക്ഷകനാണ് ഹരിഹരൻ

ഒരിക്കലെങ്കിലും ഒളിച്ചോടണമെന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. പല കാരണങ്ങള്‍ കൊണ്ട് ഏതാണ്ട് മൂന്ന് തവണയാണ് എസ്. ഹരിഹരന്‍ എന്ന പാലക്കാട്ടുകാരന്‍ നാടും വീടും വിട്ടോടിയത്. ആദ്യത്തെ ഒളിച്ചോട്ടം പന്ത്രണ്ടാം വയസില്‍, പിന്നെ പതിനാലാമത്തെ വയസില്‍, ജീവിതം എന്തെന്ന് പഠിപ്പിച്ച മൂന്നാമത്തെ ഒളിച്ചോട്ടം പതിനേഴാം വയസിലാണ് സംഭവിക്കുന്നത്. താന്‍ നേരിട്ട നരകതുല്യമായ അനുഭവങ്ങളാണ് വീട് വിട്ടിറങ്ങുന്ന കുട്ടികളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുന്ന ചില്‍ഡ്രന്‍ റീയുണൈറ്റഡ് എന്ന ഫൗണ്ടേഷന് രൂപം നല്‍കാന്‍ ഹരിഹരനെ പ്രേരിപ്പിച്ചത്.  

ഏതാണ്ട് മുപ്പതിനായിരത്തോളം കുട്ടികളെ മുംബൈ തെരുവുകളില്‍നിന്ന് കണ്ടെത്തി വീട്ടുകാര്‍ക്ക് തിരിച്ചുനല്‍കാനുമായി. തന്റെ ഒളിച്ചോട്ടവും അനുഭവങ്ങളും റണ്‍ എവേ ചില്‍ഡ്രന്‍ എന്ന പേരില്‍ പുസ്തകമായി ഹരിഹരന്‍ പുറത്തിറക്കി. ആ അനുഭവം ഒറ്റ എന്ന പേരില്‍ സിനിമയായും ഇപ്പോള്‍ റിലീസായിരിക്കുന്നു. റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്ത 'ഒറ്റ' തീയേറ്ററുകളിലെത്തിയിരിക്കുന്ന വേളയില്‍ തന്റെ ജീവിതാനുഭവങ്ങള്‍ ഹരിഹരന്‍ പങ്കുവയ്ക്കുന്നു. 

Content Highlights: Hariharan, Otta movie