അച്ഛൻ തന്ന ഉപദേശം മനസിലുണ്ട്, എല്ലാവർക്കും ഞാൻ ഹൻസുവും ഹൻസുബീയുമാണ് | Hansika Krishna

പതിനാല് വയസു മുതല്‌ നെഗറ്റീവിറ്റി കേട്ട് തുടങ്ങിയതാണ്, ബുള്ളിയിങ്ങ് ആയിരുന്നു കൂടുതലും. പക്ഷേ തളരില്ലെന്ന് ഞാൻ എനിക്ക് കൊടുത്ത വാക്കാണ് ഇന്നെന്നെ അമൽ നീരദ് ചിത്രത്തിന്റെ ഭാഗമാക്കിയത്. പറയുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയയിലെ മിന്നും താരവുമായ ഹൻസിക കൃഷ്ണ. ബാച്ചിലർ പാർട്ടി 2 എന്ന അമൽ നീരദ് ചിത്രത്തിലൂടെ കൃഷ്ണ സിസ്റ്റേഴ്സിലെ മൂന്നാമത്തെ സഹോദരിയും സിനിമയിലേക്ക് നായികയായി ചുവടു വയ്ക്കുകയാണ്. ബൊഗെയ്ൻവില്ല എന്ന ചിത്രത്തിലെ സ്തുതി എന്ന ഗാനത്തിന് താൻ ചെയ്ത ഡാൻസ് കവറാണ് ബാച്ചിലർ പാർട്ടി 2ലെ കരോൾ എന്ന കഥാപാത്രത്തിലേക്ക് എത്തിച്ചത് എന്ന് പറയുന്നു ഹൻസിക. സോഷ്യൽ മീഡിയയിൽ താൻ നേരിട്ട വിമർശനങ്ങളെക്കുറിച്ച്,സഹോദരിമാരെക്കുറിച്ച്,ഇഷ്ടങ്ങളെക്കുറിച്ച് ഹൻസിക മാതൃഭൂമിയോട് സംസാരിക്കുന്നു

Content Highlights: Hansika Krishna opens up about her journey from facing bullying and online negativity since the age of 14 to making her acting debut in Amal Neerad's Bachelor Party 2, sharing how her Bougainvillea Sthuthi dance cover earned her the role of Carol, her father's advice, her sisters, and how she learned to overcome criticism and stay strong.