കേരളത്തിലേത് കടമെടുത്ത് മുടിയുന്ന ധനധൂര്‍ത്ത് രാഷ്ട്രീയം

നിയമസഭയില്‍ മറ്റൊരു ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ട ധനപ്രതിസന്ധിയെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാതെ രാഷ്ട്രീയം പറയുകയാണോ വേണ്ടത്. പകരം ധനധൂര്‍ത്ത് അവസാനിപ്പിച്ച് ധന വിനിയോഗം മെച്ചപ്പെടുത്തുകയാണ് വേണ്ടത് എന്ന് പറയുകയാണ് അഞ്ചാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷനായിരുന്ന ബി.എ പ്രകാശ്.

സര്‍ക്കാരിന്റെ ഭരണം, വികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ എല്ലാ രംഗങ്ങളിലെയും പ്രവര്‍ത്തനങ്ങളെ തളര്‍ത്തുന്നതാണ് കേരളം നേരിടുന്ന രൂക്ഷമായ ധനപ്രതിസന്ധി. കടമെടുക്കാതെ നിത്യ ചിലവുകള്‍ പോലും നടത്താന്‍ കഴിയാത്ത ദുഃസ്ഥിതിയിലാണ് കേരളമെന്ന് ഇദ്ദേഹം സമര്‍ഥിക്കുന്നു. ഇത് പരിഹരിക്കേണ്ടതിന് പകരം ധനധൂര്‍ത്ത് രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ബി.എ പ്രകാശ് പറയുന്നു.

Content Highlights: B.A Prakash criticizing the financial activities of kerala government