IAS-നായി 25-ാം വയസ്സിലാണ് കൈയ്യക്ഷരം നന്നാക്കാൻ പോയത് - കളക്ടർ കൃഷ്ണ തേജ | Gooseberries | Part 1
വിജയങ്ങളും പരാജയങ്ങളും എല്ലാം ഇടകലര്‍ന്നതാണ് ജീവിതം. എന്നാല്‍ അതെല്ലാം അഭിമുഖീകരിച്ചുകൊണ്ട് നമ്മള്‍ മുന്നോട്ട് എങ്ങനെ പോകുന്നുവെന്നതാണ് പ്രധാനം. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്നമാര്‍ക്ക്, എന്‍ജിനീയറിങ്ങില്‍ ഗോള്‍ഡ് മെഡലിസ്റ്റ്. പക്ഷേ സിവില്‍ സര്‍വീസിനുളള ആദ്യ മൂന്നുശ്രമങ്ങളിലും പരാജയം.
പിന്നീട് തന്റെ ശത്രുക്കളുടെ സഹായത്തോടുകൂടി തന്റെ പോരായ്മകള്‍ കണ്ടെത്തുകയും അത് തിരുത്തി അടുത്ത ശ്രമത്തില്‍ അഖിലേന്ത്യാതലത്തില്‍ 66-ാം റാങ്കോടെ സിവില്‍സര്‍വീസ് കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ് ആലപ്പുഴ ജില്ലാകളക്ടറായ കൃഷ്ണ തേജ ഐഎഎസ്. ജീവിതത്തിലെ മൂന്നുവിജയങ്ങളും മൂന്നുപരാജയങ്ങളും മുന്നോട്ടുളള യാത്രയ്ക്ക് എത്രമേല്‍ കരുത്തുപകര്‍ന്നുവെന്ന് പങ്കുവെക്കുകയാണ് കൃഷ്ണ തേജ.
Content Highlights: alappuzha district collector,collector krishna teja, interview with krishna teja ias