Video | അബദ്ധത്തിൽ മെയിൽ സെൻറ് ആയോ? തിരിച്ചുപിടിക്കാൻ | വഴിയുണ്ട്
വാവിട്ട വാക്കും സെന്റ് ചെയ്ത ഇമെയിലും ഒരു പോലെയാണ് എന്നൊക്കെ തമാശയ്ക്ക് പറയാറുണ്ട്. പക്ഷെ ജി മെയിലിന്റെ കാര്യത്തിൽ അതത്ര ശരിയല്ല. എപ്പോഴെങ്കിലും ഒരു ഇമെയിൽ അയച്ചതിന് പിന്നാലെ വേണ്ടാ എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടാകില്ലേ? അല്ലെങ്കിൽ അറ്റാച്ച്മെന്റ് വെക്കാൻ മറന്നുപോകുന്ന അബദ്ധങ്ങളും സ്ഥിരമാണ്. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾ അയച്ച ഇമെയിൽ തിരിച്ചുവിളിക്കാനുള്ള ഓപ്ഷൻ ജിമെയിൽ നൽകുന്നുണ്ട്. മാത്രമല്ല അത് എത്ര നേരത്തിനുള്ളിൽ തിരിച്ചുവിളിക്കാം എന്നുള്ളതിന് ടൈം സെറ്റ് ചെയ്യാനും നമുക്ക് സാധിക്കും. അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
- അബദ്ധത്തിൽ ഇമെയിൽ അയച്ചുപോയാൽ, ഉടനെ തന്നെ താഴെ ഇടത് കോണിലുള്ള 'Undo' ഓപ്ഷൻ തെളിയുന്നുണ്ടോ എന്ന് നോക്കുക. സാധാരണ ഡിഫോൾട്ടായി 5 സെക്കന്റാണ് മെയിൽ പിൻവലിക്കാൻ സമയം ഉണ്ടാവുക. അത് നമുക്ക് സെറ്റിങ്സിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും.
- നിങ്ങളുടെ ഡെസ്ക്ടോപ്പിൽ Gmail തുറന്ന്. Settings-ൽ പോയതിന് ശേഷം ‘See all settings’ ഓപ്ഷൻ തിരഞ്ഞെടുത്ത് ‘Undo Send’ എടുത്താൽ നിങ്ങളുടെ ഇഷ്ടമനുസരിച്ച് Set your preferred time 5, 10, 20, or 30 സെക്കന്റുകളാക്കി ക്രമീകരിക്കാൻ സാധിക്കും.
- അതായത് 30 സെക്കന്റ് വരെയുള്ള സമയത്തിനുള്ളിൽ സെന്റ് ചെയ്ത ഇ മെയിൽ തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് ചുരുക്കം
- ഇത്രേയുള്ളു കാര്യം അപ്പോ നെക്സ്റ്റ് ടെെം don’t panic—just hit Undo
In short | How to Extend Undo Send Time in Gmail, Common Mistakes Gmail Undo Helps Avoid, FAQs: Gmail Recall Options, Learn how to recall sent Gmail emails using the `Undo Send` feature. Set your preferred recall time (5-30 seconds) in Gmail settings. Avoid email regrets!