വെങ്കടഗിരിയിലെ നെയ്ത്തുജീവിതങ്ങള്‍

ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിലാണ് വെങ്കടഗിരി. കോളനിവാഴ്ചക്കാലത്ത് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന ഈ ദേശം സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശിന്റെ ഭാഗമായി. രാജഭരണകാലത്ത് പല ദേശങ്ങളില്‍നിന്നും ക്ഷണിച്ചുവരുത്തിയ നെയ്ത്തുകാരുടെ പിന്തലമുറ ഇപ്പോഴും ഇവിടുണ്ട്. തങ്ങളുടെ പൂര്‍വികര്‍ രാജവാഴ്ചയുടെ സുവര്‍ണകാലങ്ങളില്‍ കൊട്ടാരങ്ങളിലെ ഇന്‍ഹൗസ് ഡിസൈനേഴ്സ് ആയിരുന്നു എന്നത് വെങ്കടഗിരിയിലെ ഓരോ നെയ്ത്തുകാരനും രഹസ്യംപോലെ ഉള്ളില്‍ പേറുന്നു.


 

Content Highlights: handloom village in Andrapradesh