100% തീരുവ, നിർണായക ബില്ലിൽ ഒപ്പുവെച്ച് ട്രംപ്; ഇന്ത്യയ്ക്ക് ഭീഷണി?

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ അമേരിക്കയുമായി വലിയൊരു വ്യാപാര യുദ്ധത്തിന് വഴിവെക്കുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. യു.എസ് ജനപ്രതിനിധി സഭയും സെനറ്റും പാസാക്കിയ 'ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്റ് ഇറാൻ ആക്ട് 2026' അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച് നിയമമാക്കി. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100 ശതമാനം തീരുവ ചുമത്താനാണ് ട്രംപിന്റെ തീരുമാനം. ഇതോടെ താരിഫ് യുദ്ധം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

Content Highlights: As US President Donald Trump signs a new sanctions act imposing up to 100% tariffs on Russian crude oil importers, India remains firm on prioritizing its national energy security despite potential trade war risks.