ഞങ്ങളുടെ ഭൂമിയെടുക്കരുത്, കോടതി കയറി എസ്‌റ്റേറ്റ് ഉടമകള്‍ | VIDEO

ഒരുപക്ഷെ രാജ്യംതന്നെ കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു വയനാട്ടില്‍ സംഭവിച്ചത്. വീടും കുടുംബവും നഷ്ടപ്പെട്ട് ഇന്നും മണ്ണിലിടിയില്‍ നിന്ന് പലരേയും കണ്ടെത്തുക പോലും ചെയ്തിട്ടില്ല. ഇവര്‍ക്ക് ആശ്വാസമായിട്ടായിരുന്നു സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പെന്ന സര്‍ക്കാര്‍ വാഗ്ദാനം. ഇതിനായി നടപടികള്‍ അതിവേഗം പുരോഗമിക്കുകമായിരുന്നു.ഇതിനിടെയാണ് ഭൂമിയേറ്റെടുക്കലിന് തുരങ്കം വെച്ച് ഹാരിസണും എല്‍സ്റ്റണും എത്തിയത്.

ഹാരിസണ്‍  മലയാളം പ്ലാന്റേഷന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഏക്കര്‍ ഭൂമി,  കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ കല്‍പറ്റ ബൈപ്പാസിനോട് ചേര്‍ന്ന പുല്‍പാറ ഡിവിഷനിലെ 78.73 ഏക്കര്‍ ഭൂമി എന്നിവയാണ് മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങിയതാണ്. ഇതിനിടെയാണ് ഭൂമിയേറ്റെടുക്കലിനെതിരേ ഇരു മാനേജ്‌മെന്റുകളും ഹൈക്കോടതിയെ സമീപിച്ചത്.

ഭൂമിയേറ്റെടുക്കല്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹാരിസണിന്റേയും എല്‍സ്റ്റണിന്റേയും വാദം. എന്നാല്‍ എസ്റ്റേറ്റുകളില്‍ സര്‍ക്കാരിന്റെ അവകാശവാദം ഉന്നയിച്ച് വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ സുല്‍ത്താന്‍ബത്തേരി കോടതിയില്‍ സിവില്‍കേസും ഫയല്‍ ചെയ്തു. ഭൂമി സംബന്ധിച്ച നിയമപോരാട്ടം ടൗണ്‍ഷിപ്പ് നിര്‍മാണം അനിശ്ചിതത്വത്തിലാക്കുമോ എന്ന ആശങ്കയിലുമായി.

Content Highlights: Harison Malayalam in higcourt on wayanad township