ടിക്കറ്റ് മറിച്ചുവിറ്റത് ഇരട്ടിയിലേറെ പൈസയ്ക്ക്; കോൾഡ് പ്ലേ ആരാധകരേ ശാന്തരാകുവിൻ
ലോക പ്രശസ്ത ബാൻഡായ കോൾഡ് പ്ലേ 2025-ൽ ഇന്ത്യയിൽ കൺസേർട്ട് ടൂർ പ്ലാനിട്ടതോടെ ഇന്ത്യയിലെ ആരാധകർക്ക് മനസമാധാനം നഷ്ടപ്പെട്ടിരിക്കുയാണ്. ജനുവരി 18നും 19നും മുംബൈയിൽ പ്ലാൻ ചെയ്ത കൺസേർട്ടുകളുടെ ടിക്കറ്റുകൾ മിനിറ്റുകൾ കൊണ്ടാണ് വിറ്റഴിഞ്ഞത്. ആരാധകർക്ക് വിഷമമാകേണ്ടെന്ന് കരുതി ബുക്ക് മൈ ഷോ 21നും കൂടെ കൺസേർട്ട് നടത്താൻ പ്ലാനിട്ടു. അവിടെയും തീർന്നില്ല പ്രശ്നം. ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിഞ്ഞത് പോട്ടെ. അത് മറിച്ചുവിൽക്കുന്നത് യഥാർത്ഥ ടിക്കറ്റിനേക്കാൾ എത്രയോ ഇരട്ടി രൂപയിലാണ്. ഇതിനെതിരെ ബുക്ക് മൈ ഷോ കേസ് ഫയൽ ചെയ്തുകഴിഞ്ഞു. ഈ അനധികൃതമായി മറിച്ചു വിറ്റ ടിക്കറ്റ് കാൻസൽ ചെയ്യാനും സാധ്യതയുണ്ട്.
ഇതിനിടെ, ആരാധകർക്ക് വിഷമമുണ്ടാകുന്ന തീരുമാനവും കൂടെ എടുത്തിരിക്കുകയാണ് കോൾഡ് പ്ലേ. രണ്ട് ആൽബങ്ങൾ കൂടി ഇറക്കിയാൽ ബാൻഡ് പിരിയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്താമത്തെ ആൽബമായ മൂൺ മ്യൂസിക് ഇറങ്ങാനിരിക്കെയാണ് ഈ പ്രഖ്യാപനം. ഹാരി പോർട്ടർ ബുക്കുകൾ ആകെ ഏഴെണ്ണമാണുള്ളത്, ബീറ്റിൽസിന് 12 ആൽബത്തോടൊപ്പം ഒരു കുഞ്ഞ് ആൽബവുമാണുള്ളത്, ബോബ് മാർലിക്കും കുറഞ്ഞ എണ്ണം പാട്ടുകളാണുള്ളത്. ഈ ഹീറോകളെയൊക്കെ ഇപ്പോഴും ആളുകൾ ആരാധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്റ്റാൻഡേഡ് കൊണ്ടാണ്. ഇതാണ് ക്രിസ് മാർട്ടിൻ പറയുന്ന കാരണം. ഏതായാലും ആരാധകരേ ശാന്തരാകൂ എന്ന് പരസ്പരം പറയേണ്ട അവസ്ഥയാണ് ഇന്ത്യൻ കോൾഡ് പ്ലേ ആരാധകർക്ക്.
Inshort- Coldplay's upcoming India tour in 2025 has caused a frenzy among Indian fans. The Mumbai concerts, scheduled for January 18th and 19th, sold out within minutes. To meet the overwhelming demand, BookMyShow added another concert on the 21st. However, even these tickets were quickly snapped up. Unfortunately, many tickets have been resold at exorbitant prices on the secondary market. BookMyShow has since filed a lawsuit against these illegal practices and there's a possibility that these resold tickets could be canceled.
Content Highlights: Coldplay India Tour Issues