റേഡിയേഷനും കീമോതെറാപ്പിയുമല്ല; അര്‍ബുദം ഭേദമായത് മരുന്നിലൂടെ
ചരിത്രത്തിലാദ്യമായി മരുന്നിലൂടെ 14 രോഗികൾക്ക് അര്‍ബുദരോഗം പൂർണമായി ഭേദമായിരിക്കുന്നു. ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ ക്യാൻസർ സെന്ററിൽ നടന്ന ഗവേഷണത്തിന്റെ ഭാഗമായി നടന്ന മരുന്നുപരീക്ഷണത്തിലൂടെ രോഗം ഭേദമായവരിൽ ഒരാൾ ഇന്ത്യൻ വംശജയായ നിഷ വർഗീസാണ്. റേഡിയേഷൻ, ശസ്ത്രക്രിയ, കീമോതെറാപ്പി തുടങ്ങിയ പതിവുഅര്‍ബുദ ചികിത്സാരീതിയിൽ നിന്ന് വിഭിന്നമായി ഇമ്മ്യൂണോതെറാപ്പിയിലൂടെ കാര്യമായ പാർശ്വഫലങ്ങളൊന്നുമില്ലാതെയാണ് രോഗികളിൽ മലാശയ അര്‍ബുദം ഭേദമായിരിക്കുന്നത്.
ശരീരത്തിന്റെ പ്രതിരോധകോശങ്ങളെ സ്വാധീനിച്ച് സ്വയം വർധിക്കാനുള്ള അര്‍ബുദം കോശങ്ങളുടെ കഴിവ് ഇല്ലാതാക്കുകയാണ് ഇമ്മ്യൂണോതെറാപ്പിയിലൂടെ ചെയ്യുന്നത്. മൂന്നാഴ്ചയിലൊരിക്കൽ ഡോസ്റ്റാർലിമാബ് എന്ന ആന്റിബോഡി മരുന്നുകളാണ് ആറുമാസം രോഗികളിൽ പരീക്ഷിച്ചത്. ചികിത്സ കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും അര്‍ബുദകോശങ്ങൾ ഇവരുടെ ശരീരത്തിൽ പ്രത്യക്ഷപ്പെട്ടില്ല. ഡോ.ആൻഡ്രിയ സെർസെക്, ലൂയി ഡിയാസ് എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്.
Content Highlights: cancer, cancer cure, cancer therapy