ഇനി ലോകായുക്തയുടെ പ്രസക്തിയെന്ത്? സര്‍ക്കാര്‍ പിടി മുറുക്കുന്നതിനുപിന്നില്‍ എന്ത്?
1998 ല്‍ ലോകായുക്ത നിലവില്‍ വന്നതു മുതല്‍ ഇന്നുവരെ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ അഴിമതി ഇല്ലാതാക്കാന്‍ കാര്യക്ഷമമായ സംവിധാനമായാണ് നമ്മള്‍ അതിനെ കണ്ടത്. മറ്റ് പല വിഷയങ്ങളില്‍ ശുപാര്‍ശ ചെയ്യാന്‍ മാത്രം അധികാരമുള്ള ലോകായുക്തക്ക് മന്ത്രിമാരേയോ പൊതുപ്രവര്‍ത്തകരേയോ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള കരുത്തുണ്ട്. ആ അധികാരം ഇല്ലാതാക്കുന്ന നിയമ ഭേദഗതിയാണ് ഇപ്പോള്‍ മന്ത്രിസഭ പാസ്സാക്കിയത്.
രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലോകായുക്തയുടെ ചിറകരിയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാണ് ഇന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണം. ലോകായുക്തയുടെ അധികാരങ്ങള്‍ എന്തൊക്കെയാണ്, അത് ഇല്ലാതാക്കാന്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമ ഭേദഗതികള്‍ എങ്ങനെയാണ് ലോകായുക്തയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നത്?
Content Highlights: