ജീവിക്കാൻ പല ജോലികളും ചെയ്തിട്ടുണ്ട്, തോൽക്കാൻ തയ്യാറാണ് - വിനയ് ഫോർട്ട്

അഭിനയിച്ച ഒരു ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുന്നു. വരാനിരിക്കുന്നത് പാൻ ഇന്ത്യൻ താരങ്ങൾ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രം. തികഞ്ഞ സന്തോഷത്തിലാണ് നടൻ വിനയ് ഫോർട്ട്. ശ്രദ്ധേയമായ വേഷത്തിലെത്തിയ ബെത്‌ലഹേം കുടുംബയൂണിറ്റ് 200 കോടി കളക്ഷനും പിന്നിട്ട് കുതിക്കുകയാണ്. ഇതിനുപിന്നാലെയാണ് ദുൽഖർ സൽമാൻ നായകനാകുന്ന അയാം ഗെയിം വരുന്നത്. സിനിമയിൽ 17 വർഷം പൂർത്തിയാകുമ്പോൾ തന്റെ കരിയറിൽ ഇനിയും ഒരുപാട് പുരോഗമനമുണ്ടാകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നല്ല കഥാപാത്രങ്ങൾക്കായി റിസ്‌കെടുക്കാനും തോൽക്കാനും തയ്യാറാണെന്നും വിനയ് ഫോർട്ട് മാതൃഭൂമി ഡോട്ട് കോമിന്റെ യുവേഴ്‌സ് ട്രൂലി ഷോയിൽ പറഞ്ഞു.

Content Highlights: Vinay Forrt completes 17 years in the film industry and believes there is still significant room for growth in his career.