'നിങ്ങളുടെ ഫാനാണ്, ഒരു ഫോട്ടോ എടുത്തോട്ടെ' നോക്കിയപ്പോ ഞെട്ടിപ്പോയി, വിക്രം സാര്‍

വിക്രം നായകനാകുന്ന 'വീര ധീര സൂരന്‍' മാര്‍ച്ച് 27ന് തിയേറ്ററുകളില്‍ എത്തുകയാണ്. മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. വിക്രത്തിനും എസ്.ജെ. സൂര്യയ്ക്കുമൊപ്പം പ്രമോഷന്‍ പരിപാടികളിലും സജീവമാണ് താരം. ജീവിതത്തില്‍ പ്രചോദനമായ വ്യക്തികളില്‍ ഒരാളാണ് വിക്രമാണെന്നും ഒരു സിനിമാ നടനൊപ്പം ആദ്യമായി ഫോട്ടോ എടുക്കുന്നത് വിക്രത്തിനൊപ്പമാണെന്നും പറയുകയാണ് സുരാജ്. ഒപ്പം വീര ധീര സൂരന്‍ ചിത്രത്തിലേക്ക് വന്ന കഥയും. 

'ചിത്ത' സിനിമ കണ്ടത് മുതല്‍ സംവിധായകന്‍ അരുണിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും അതുകൊണ്ടാണ് സിനിമയ്ക്ക് യെസ് പറഞ്ഞതെന്നും സുരാജ് പറയുന്നു. തമിഴ് വഴങ്ങില്ലെന്ന പേടിയില്‍ തനിക്ക് വന്ന രണ്ട് മൂന്ന് സിനിമകള്‍ വന്നിരുന്നുവെങ്കിലും അതെല്ലാം ഒഴിവാക്കുകയായിരുന്നുവെന്നും എന്നാല്‍ അരുണ്‍ ടെന്‍ഷനെല്ലാം മാറ്റിയെന്നും സുരാജ് പറയുന്നു. തമിഴ് ശരിക്ക് അറിയില്ലെന്ന് പറഞ്ഞ് തുടങ്ങിയ സുരാജ് ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. എന്റെ അച്ഛന്‍ മിലിട്രി, സഹോദരന്‍ മിലിട്രി, നാന്‍ വന്ത് മിമിക്രി എന്ന സുരാജിന്റെ കൗണ്ടറില്‍ ചിരിയടക്കാന്‍ പാടുപെടുന്ന വിക്രമിനേയും  എസ്.ജെ. സൂര്യയേയും കാണാം. 

'ഒരുദിവസം അരുണ്‍സാര്‍ വന്ന് കഥപറഞ്ഞു.അവരെന്തൊക്കെയോ പറഞ്ഞു. തമിഴ് അറിയാത്തതുകൊണ്ട് എനിക്കൊന്നും  എനിക്കൊന്നും മനസിലായില്ല. ഈ വേഷത്തിന്‍ ഞാന്‍ ഓകെ ആണോയെന്ന് ഞാന്‍ അവരോട് തിരിച്ച് ചോദിച്ചു. അതെയെന്ന ഒറ്റ മറുപടിയില്‍ ഞാന്‍ യെസ് പറഞ്ഞു്' സുരാജിന്റെ മറുപടിയില്‍ കൂട്ടച്ചിരിയായിരുന്നു പിന്നീട്. 'അരുണിനും വിക്രം സാറിനുമൊപ്പം വര്‍ക്ക് ചെയ്യണമെന്ന ഒറ്റ ആഗ്രഹത്തിലാണ് കഥ മനസിലായില്ലെങ്കിലും ഞാന്‍ യെസ് പറഞ്ഞത്. മറ്റ് തമിഴ് സിനിമകളെ വച്ച് നോക്കുമ്പോള്‍ അരുണ്‍സാറിന്റെ സിനിമ റിയലിസ്റ്റിക്കാണ്. അതാണ് എന്നെ ആകര്‍ഷിച്ചതും'- സുരാജ് പറയുന്നു

'സിനിമ എന്റെ വലിയൊരു ആഗ്രഹമായിരുന്നു. പക്ഷേ ഒരു അപകടം സംഭവിച്ച് പരിക്കേറ്റതോടെ ആ മോഹം ഞാനുപേക്ഷിച്ചു, പിന്നീട് വിക്രം സാറാണ് എനിക്ക് പ്രചോദനമായത്‌. വലിയ അപകടം നേരിട്ടിട്ടും അഭിനയിക്കണമെന്ന ദൃഢനിശ്ചയം കൊണ്ട് സിനിമയിലെത്തിയ വ്യക്തിയാണ് വിക്രം. ഇതോടെ വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായി'- സുരാജ് പറയുന്നു

'ചിത്ത'യ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'വീര ധീര സൂരന്‍'. എസ്.ജെ. സൂര്യ,  ദുഷാര വിജയനാണ് നായികയായി എത്തുന്നത്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും പ്രസന്ന ജി.കെയും എഡിറ്റിങ്ങും സി.എസ്. ബാലചന്ദര്‍ ആര്‍ട് ഡയറക്ഷനും നിര്‍വഹിച്ചിരിക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആര്‍.ഒ. ചിയാന്‍ വിക്രത്തിന്റെ 62-ാമത്തെ ചിത്രമാണ് 'വീര ധീര സൂരന്‍'. 

Inshorts| Vikram`s 62nd film, Veera Dheera Sooran, releases March 27th. Featuring Suraj Venjaramoodu, this Tamil film is directed by S.U. Arunkumar.

Content Highlights: Veera Dheera Sooran: Vikram & Suraj Venjaramoodu