ദ പ്രീസ്റ്റ് ആരാണ് ? മമ്മൂട്ടി-മഞ്ജു കോംബിനേഷൻ എങ്ങനെ ? മനസ് തുറന്ന് ദ പ്രീസ്റ്റ് ടീം
കുറച്ചധികം നാളുകളായി മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. കാത്തിരിപ്പിനൊടുവിൽ മാർച്ച് 11 ന് ചിത്രം റിലീസ് ചെയ്യുകയാണ്.
ലോക്ക്ഡൗണിനുശേഷം തിയേറ്ററുകൾ തുറന്നെങ്കിലും സിനിമാ മേഖല ആകെ സജീവമായി വരുന്നേയുള്ളൂ. പക്ഷേ ഒരു മെഗാ സ്റ്റാർ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നു എന്ന് പറയുമ്പോൾ അത് സിനിമാ മേഖലയ്ക്ക് നൽകുന്ന ഊർജം വളരെ വലുതാണ്.
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തിയേറ്ററിൽത്തന്നെ ആളുകൾ വരട്ടെയെന്ന ജോഫിന്റെ പ്രാർത്ഥനകൊണ്ടുകൂടിയാണ് ഇപ്പോൾ കാര്യങ്ങളെല്ലാം ശുഭകരമായിത്തീർന്നതെന്ന് മമ്മൂട്ടി പറഞ്ഞു.
Content Highlights: