'ദേശീയ അവാർഡാണ് ലക്ഷ്യം; അവസരങ്ങൾ ലഭിച്ചുതുടങ്ങിയത് വിവാഹശേഷം' | Swasika
'ആകാശംലോ ഒക താര' (ആകാശത്തിൽ ഒരു താരകം)യിലെ കഥാപാത്രമായി മാറിയ ദുൽഖർ സൽമാൻ പഴയ മമ്മൂട്ടിയെ ഓർമിപ്പിച്ചുവെന്ന് ഛായാഗ്രാഹകൻ സുജിത് സാരംഗ്. ചിത്രത്തിന് രാജമൗലിയിൽനിന്ന് ലഭിച്ച പ്രശംസയാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്നും സുജിത് പറഞ്ഞു. അഭിനയത്തിന് ദേശീയ അവാർഡാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് സ്വാസിക പറഞ്ഞു. വിവാഹശേഷമാണ് തനിക്ക് അവസരങ്ങൾ ലഭിച്ചുതുടങ്ങിയതെന്നും
സംവിധായകരിൽനിന്ന് വിളിവരാത്തതുകൊണ്ടാണ് മലയാളത്തിൽ സജീവമല്ലാത്തതെന്നും നടി പറഞ്ഞു. ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കിയ പാൻ- ഇന്ത്യൻ ചിത്രം 'ആകാംശലോ ഒക താര'യുടെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയായിരുന്നു ഇരുവരും.
Content Highlights: Swasika expresses her ambition to win a National Award for acting. The actress notes that career opportunities increased after her marriage. Cinematographer Sujith Sarang praises Dulquer Salmaan's performance in 'Aakasamlo Oka Tara'. Sujith highlights SS Rajamouli's appreciation as his biggest achievement.