ലാലേട്ടൻ ചുവടുവെച്ച സൂപ്പർഹിറ്റ് ഗാനവും തിരുവണ്ണൂരിലെ 'ശൂരമ്പട'യും

കൈതപ്രം ദാമോദരൻ നമ്പൂതിരി വരികളെഴുതിയ 'ശൂരമ്പടയുടെ ചെമ്പട കൊട്ടി' എന്ന സൂപ്പർഹിറ്റ് ​ഗാനത്തിൽ ലാലേട്ടന്റെ ചുവടുകൾക്കൊപ്പം താളം ചവിട്ടാത്ത മലയാളികളുണ്ടോ എന്ന് സംശയമാണ്. താരകാസുരൻ, ശൂരപത്മാസുരൻ, വീരബാഹു എന്നിവരുടെ കൂറ്റൻ കോലങ്ങളും അവയ്ക്കൊപ്പം ചുമലിൽ കാവടിയേന്തി നൃത്തം ചെയ്യുന്ന ഭക്തജനങ്ങളേയും ​ഗാനരം​ഗത്തിൽ കാണാം.

കോഴിക്കോട് തിരുവണ്ണൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ശൂരസംഹാര ഉത്സവത്തിന്റെ പുനരാവിഷ്കാരമാണ് ഈ ​ഗാനരം​ഗം. തമിഴ് സംസ്കാരം പ്രതിഫലിക്കുന്ന ഉത്സവം അസുര നി​ഗ്രഹത്തിന്റെ കഥ കൂടി പറയുന്നു. മലയാളികളുടെ പ്രിയങ്കരനായ കൈതപ്രം ഉത്സവത്തെക്കുറിച്ചും സൂപ്പർഹിറ്റ് ​ഗാനത്തിന് വരികളെഴുതിയതിനെക്കുറിച്ചും വാചാലനാവുന്നു.

Content Highlights: story behind mohanlal movie naran song written by kaithapram Soorasamharam festival kozhikkode