സിനിമ റിവ്യൂവിന് പിന്നിൽ മറ്റ് താത്പര്യങ്ങൾ: സന്ദീപ് സേനൻ
റിവ്യൂ ബോംബിംഗ് തകർക്കുന്നത് മലയാള സിനിമ വ്യവസായത്തെയാണെന്ന് നിർമാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സന്ദീപ് സേനൻ. ഇന്ന് സിനിമ റിവ്യൂ എന്നത് മറ്റ് താത്പര്യങ്ങളോടെയാണെന്നും വ്യക്തി കേന്ദ്രീകൃതമല്ലെന്നും സന്ദീപ് സേനൻ പറയുന്നു.