ഭരതനാട്യം വിജയിച്ചിരുന്നെങ്കിൽ മോഹിനിയാട്ടം സംഭവിക്കില്ലായിരുന്നു | Mohiniyattam
‘ആദ്യ പടം തന്നെ തീയേറ്ററിൽ അനക്കം സൃഷ്ടിക്കാതെ കടന്നു പോകുന്നത് ഏതൊരു സംവിധായകനെയും തകർത്ത് കളയുന്ന ഒന്നാണ്. ഭരതനാട്യം തീയേറ്ററിൽ ഓടിയില്ല, പക്ഷേ ഒടിടിയിൽ വലിയ വിജയമായി മാറി. അത് രണ്ടാഴ്ച്ച മുമ്പേ സംഭവിച്ചിരുന്നെങ്കിൽ എന്നാണ് ആദ്യം മനസിൽ തോന്നിയത്. എന്തായാലും ഒരേ സിനിമയിൽ തന്നെ പരാജയവും ജയവും രുചിക്കാനായി...’, പറയുകയാണ് സംവിധായകൻ കൃഷ്ണദാസ് മുരളി. ഭരതനാട്യത്തിന്റെ തീയേറ്ററിലെ പരാജയമാണ് രണ്ടാം ഭാഗത്തിന് കാരണമായതെന്ന് പറയുന്നു കൃഷ്ണദാസ്.
ഭരതനാട്യം ഫീൽഗുഡ് ആണെങ്കിൽ മോഹിനിയാട്ടത്തിൽ ജോണർ മാറ്റിപ്പിടിച്ചിരിക്കുകയാണ് സംവിധായകൻ. ക്രൈം ഫാമിലി കോമഡി ത്രില്ലർ എന്ന വിശേഷണം മോഹിനിയാട്ടത്തിന് കൊടുക്കാമെന്ന് പറയുന്നു കൃഷ്ണദാസ്. ഭരതനാട്യത്തിലെ അഭിനേതാക്കൾക്ക് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, വിനയ് ഫോർട്ട് തുടങ്ങിയവരും മോഹിനിയാട്ടത്തിന്റെ ഭാഗമാവുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത
Content Highlights: Director attributes the birth of Mohiniyattam to the theatrical underperformance of Bharathanatyam. Transition from feel-good cinema to a crime-family-comedy-thriller genre. Major cast additions include Suraj Venjaramoodu and Vinay Forrt for the 2026 production. Reflections on balancing success and failure in the film industry.