‘ജോർജുകുട്ടിയെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല, ഞാൻ ആയിരുന്നെങ്കിൽ പോലീസിന് പിടികൊടുത്തേനേ’
‘ജോർജുകുട്ടിയെ എനിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ വെച്ച് ഒന്നും അറിയാതെ ചെയ്യുന്ന കഥാപാത്രമാണ് കഥാപാത്രമാണ് ജോർജുകുട്ടി. ഒരു കുമിളക്ക് പുറത്താണ് അയാൾ ജീവിക്കുന്നത.് അത് എപ്പോൾ വേണമെങ്കിലും പൊട്ടി പോകാം. എന്നും പേടിച്ച് ജീവിക്കുന്ന ഒരു ജീവിതം. അയാൾ കടന്നുപോകുന്നത് വലിയ ട്രോമയിലൂടെയാണ്.’-പറയുകയാണ് മലയാളത്തിന്റെ പ്രിയ മോഹൻലാൽ. പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ദൃശ്യം 3-ന്റെ വിശേഷങ്ങളുമായി Talkies-ൽ ചേരുകയാണ് സംവിധായകൻ ജോസഫിനും ആശാശരത്തിനുമൊപ്പം മോഹൻലാൽ.
‘ദൃശ്യം’ ജോർജുകുട്ടിയുടെ മാത്രം കഥയല്ല രണ്ട് അമ്മമാരുടെ കൂടെ കഥയാണ് ഇപ്പോഴും നമ്മൾ ജോർജുകുട്ടിയെ പറ്റി മാത്രമേ സംസാരിക്കാറുള്ളൂ പക്ഷേ ഈ അമ്മമാർ കടന്നുപോകുന്ന വേദന പലപ്പോഴും നമ്മൾ തിരിച്ചറിഞ്ഞിട്ടില്ല’-മോഹൻലാൽ പറയുന്നു.
Content Highlights: Mohanlal admits he still hasn't fully understood the complexity of his character, Georgekutty. The actor describes Georgekutty as a man living in a fragile bubble, enduring immense trauma and constant fear. Mohanlal reveals that, unlike his character, he would have surrendered to the police if faced with such a situation.He emphasizes that Drishyam is not just Georgekutty’s story but also the story of two mothers' pain, which often goes unnoticed. Insights shared during a Talkies interview with director Jeethu Joseph and actress Asha Sharath.