സി.ഐ.ഡി മൂസ 2 ഉടൻ വരും, സംവിധാനത്തേക്കാൾ ടെൻഷൻ കുറഞ്ഞ പണിയാണ് അഭിനയം-ജോണി ആന്റണി
സംവിധാനത്തിലേക്ക് തിരിച്ചുവരണമെന്ന് തോന്നിയിട്ടില്ലെന്ന് നടനും സംവിധായകനുമായ ജോണി ആന്റണി. സംവിധാനത്തേക്കാൾ ടെൻഷൻ കുറഞ്ഞ പണിയാണ് അഭിനയം. സംവിധാനം ചെയ്യുമ്പോൾ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. സിനിമ നന്നായാലും മോശമായാലും ചീത്ത കേൾക്കണം. ചിലപ്പോൾ പൈസ പോലും കിട്ടില്ല. പക്ഷേ നമ്മൾ ചെയ്തൊരു സിനിമ ആളുകൾ സ്വീകരിക്കുമ്പോൾ സംവിധായകന് ലഭിക്കുന്ന സന്തോഷം അഭിനേതാവിന് ലഭിക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡെർബി എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ആദം സാബിക്, അമീൻ എന്നിവരോടൊപ്പം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
Content Highlights: Johnny Antony finds acting less stressful than directing. But the satisfaction of a successful film is unique to directors. Currently promoting the upcoming movie Derby.