'നെപ്പോ കിഡ് അല്ലേ, കാശിൽ കിടന്ന് വളർന്നവന് എന്തും പറയാം എന്ന് ധരിച്ചവരുണ്ട്'
"സൗബിക്കയാണ് എന്റെ ജീവിതത്തിലെ പുണ്യാളൻ. പറവ എന്ന ചിത്രത്തിലൂടെ എനിക്ക് സിനിമയും ജീവിതവും തന്നത് സൗബിൻ ഷാഹിറാണ്"... പറയുകയാണ് നടൻ അർജുൻ അശോകൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ എന്ന് സ്വന്തം പുണ്യാളന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ നടൻ ബാലു വർഗീസിനും സംവിധായകൻ മഹേഷ് മധുവിനുമൊപ്പം എത്തിയതാണ് അർജുൻ. സിനിമ സ്വപ്നമായി കൊണ്ടു നടന്നിരുന്ന സമയത്ത് 'ഹണീബി' സമ്മാനിച്ച ജീൻ പോൾ ലാൽ ആണ് തന്റെ പുണ്യാളനെന്ന് പറയുന്നു ബാലു വർഗീസ്. സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് ഒരുപാട് വർഷം അലഞ്ഞ തന്റെ മുന്നിലേക്ക് ഈ സിനിമ സമ്മാനിച്ച നിർമാതാവ് ആണ് തന്റെ പുണ്യാളനെന്നാണ് മഹേഷിന് പറയാനുള്ളത്.
തന്നെ ഒരു എന്‍ജിനീയറാക്കാനാണ് അച്ഛൻ ആഗ്രഹിച്ചിരുന്നതെന്ന് പറയുന്നു അർജുൻ. "അച്ഛന് പേടിയായിരുന്നു , ഇടയ്ക്ക് വെച്ച് അച്ഛന് സിനിമകളില്ലാതിരുന്നപ്പോൾ നല്ല പ്രാരബ്ധമായിരുന്നു വീട്ടിൽ. അതുകൊണ്ട് തന്നെ മകനെ സിനിമയുടെ ഭാഗമാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ പോലും വിദ്യാഭ്യാസവും ജോലിയും വേണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സിനിമയായിരുന്നു എന്റെ മനസ്സിൽ, അച്ഛൻ സിനിമാക്കാരനായിരുന്നിട്ടും നല്ലൊരു തുടക്കം കിട്ടാൻ കഷ്ടപ്പെട്ടിട്ടുണ്ട്. ബികോം ആണ് പഠിച്ചത്. സപ്ലിയും ഉണ്ടായിരുന്നു എന്തെങ്കിലും ബിസിനസ് ചെയ്യാൻ ആഗ്രഹിച്ചു. അങ്ങനെ പലയിടത്തു നിന്നും പണം സംഘടിപ്പിച്ചാണ് കാർ വാഷിന്റെ ബിസിനസ് തുടങ്ങിയത് ..വൈകാതെ പറവയും കൊണ്ട് പുണ്യാളനെ പോലെ സൗബിക്കയും അവതരിച്ചു.".. അർജുൻ പറയുന്നു.
Inshort | Arjun Ashokan, Balu Varghese and Mahesh discuss their new film `Punyalaan,` sharing heartfelt stories about their journeys and mentors in the Malayalam film industry.
Content Highlights: Ennu Swantham Punyalan, Arjun Ashokan, Balu Varghese, Punyalaan director Mahesh