AOT-യിലേക്ക് വരാൻ കാരണം മഞ്ഞുമ്മൽ ബോയ്സ്, സംഗതി രാജമൗലിക്ക് ഇഷ്ടമായി -CGI സൂപ്പർവൈസർ തൗഫീഖ്
ദുൽഖർ സൽമാൻ നായകനായ AOT എന്ന ചിത്രത്തിലെ സിജിഐ രംഗങ്ങൾ കയ്യടി നേടുകയാണ്. മലയാളിയായ തൗഫീഖ് ഹുസൈനാണ് എഗ് വൈറ്റിനുവേണ്ടി ഈ രംഗങ്ങൾ ഒരുക്കിയത്. ചിത്രത്തിന് ലഭിക്കുന്ന നല്ല അഭിപ്രായങ്ങളിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ചിത്രം കണ്ട് രാജമൗലി ഇഷ്ടമായെന്ന് അറിയിച്ചെന്ന് തൗഫീഖ് മാതൃഭൂമി യുവേഴ്സ് ട്രൂലി പ്രോഗ്രാമിൽ പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ് ദുൽഖർ ചിത്രത്തിലേക്കുള്ള വഴിയൊരുക്കിയത്. പാൽത്തൂ ജാൻവർ, തങ്കം എന്നീ ചിത്രങ്ങൾ ഏറെ പ്രശംസ നേടിത്തന്നുവെന്നും തൗഫീഖ് പറഞ്ഞു.
Content Highlights: Malayali VFX artist Toufeek Hussain created CGI for Dulquer Salmaan's movie AOT. SS Rajamouli appreciated the VFX work in the film. Manjummel Boys paved the way for Toufeek into Dulquer's project., Toufeek's previous works include Paalthu Janvar and Thanka