'പൊടിമീശ മുളയ്ക്കണ കാല'ത്തിന്റെ സംഗീതസംവിധായകൻ, ഇനി വിശേഷത്തിലെ നായകൻ | ആനന്ദ് മധുസൂദനൻ

പാ.വ, പ്രേതം തുടങ്ങി നിരവധി മലയാള ചിത്രങ്ങളുടെ സം​ഗീത സംവിധായകനും ​ഗാനരചയിതാവുമായ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാവുന്ന ചിത്രമാണ് വിശേഷം. ചിന്നു ചാന്ദിനി നായികയാവുന്ന ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവുമെല്ലാം നിർവഹിക്കുന്നതും ആനന്ദാണ്. സ്വന്തം വീട്ടിലെ കഥ എന്ന രീതിയിൽ ഓരോരുത്തർക്കും കാണാനാവുന്ന സിനിമ എന്നാണ് സംവിധായകൻ സൂരജ് ടോം വിശേഷത്തെകുറിച്ച് പറയുന്നത്. സിനിമയുടെ വിശേഷങ്ങളുമായി talkies-ൽ ആനന്ദ് മധുസൂദനനും സൂരജ് ടോമും ചിന്നു ചാന്ദിനിയും ചേരുന്നു. 

Content Highlights: Interview with Chinnu Chandni, Anand Madhusoodanan and Sooraj Tom for Vishesham Movie