'മമ്മൂക്കയുടെ പടം, അമൽ നീരദിന്റെ സംവിധാനം; പിന്നെ വേറൊന്നുമാലോചിച്ചില്ല' | Nadiya Moidu | Interview

കരിയറില്‍ താന്‍ ചെയ്തതില്‍ ഏറെ വ്യത്യസ്തതകളുള്ള കഥാപാത്രമാണ് ഭീഷ്മപര്‍വത്തിലെ ഫാത്തിമയെന്ന് നദിയ മൊയ്തു. ആദ്യമായാണ് ഞാന്‍ ഒരു മുസ്ലിം കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വളരെ പ്രാധാന്യവുമുണ്ട്. അതാണ് ഭീഷ്മപര്‍വത്തില്‍ എത്താനുള്ള പ്രധാന കാരണം. ഒടിടിയിലൊക്കെ കണ്ടുപരിചയിച്ച പുതുതലമുറ അഭിനേതാക്കള്‍ക്കൊപ്പമുള്ള വര്‍ക്ക് രസകരമായിരുന്നെന്നും  ചിത്രീകരണ സമയത്ത് താനും അവരിലൊരാളായി മാറിയെന്നും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ അവര്‍ പറഞ്ഞു.


 

Content Highlights: Chat with Nadiya Moidu, Bheeshma Parvam, Amal Neerad Movie, Mammootty