'വണ്ടിയിലൊക്കെ പോകുമ്പോള്‍ അടുത്തുവന്ന് 'JK' ആക്ഷന്‍ കാണിച്ചു പോകുന്നവരുണ്ട്' | Bromance Interview

'മാത്യുവിനെ ആദ്യം കാണുമ്പോള്‍ അവന്‍ ഭയങ്കര ചെറുതാണ്, അന്ന് ഞാന്‍ സ്‌പോട്ട് എഡിറ്റ് ഒക്കെ ചെയ്യുന്നുണ്ടായിരുന്നു, അതിന്റെ ഒരു ടെക്‌നിക്കല്‍ ജാഡ എനിക്കുണ്ടായിരുന്നു'.. സംഗീത് പറഞ്ഞ് നിര്‍ത്തുമ്പോഴേക്കും മാത്യുവിന്റെ കൗണ്ടറെത്തി, 'ഇപ്പോള്‍ പക്ഷേ നടനെന്ന ജാഡയാണ് സംഗീതേട്ടന്..'. പരസ്പരം ട്രോളിക്കൊണ്ടാണ് ബ്രൊമാന്‍സ് എന്ന തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംഗീത് പ്രതാപും മാത്യു തോമസും ഒപ്പം ശ്യാം മോഹനും Talkies-ല്‍ എത്തുന്നത്.
മുംബൈയിലെ ബാങ്കിലെ ജോലി വേണ്ടെന്ന് വച്ചാണ് സിനിമയിലെത്തുന്നത്. തീരുമാനം നല്ലതായിരുന്നുവെന്ന് പ്രേമലുവിന് ശേഷമാണ് തോന്നിത്തുടങ്ങിയത്'. പറയുകയാണ് പ്രേമലുവിലെ ആദിയായി പ്രേക്ഷകരെ കയ്യിലെടുത്ത ശ്യാം മോഹന്‍. 'കൊച്ചിയില്‍ വന്ന ശേഷം പല തരം പണികള്‍ ചെയ്തിട്ടുണ്ട്. പിന്നീടാണ് സിനിമയുടെ ഭാഗമാവുന്നത്. മുംബൈയില്‍ ജോലി ചെയ്ത അഞ്ചു വര്‍ഷം വെറുതേ കളഞ്ഞെന്ന് തോന്നാറുണ്ട്. പക്ഷേ ആ കോര്‍പ്പറേറ്റ് എക്‌സ്പീരിയന്‍സ് എന്നെ പ്രേമലുവിലെ ആദിയെ അവതരിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ശ്യാം എന്ന പേര് ഇപ്പോഴും പലർക്കും രജിസ്റ്റര്‍ ആയിട്ടില്ല, അവര്‍ക്ക് ആദിയാണ്, അല്ലെങ്കില്‍ ജെ.കെ ആണ്... വണ്ടിയിലൊക്കെ പോകുമ്പോള്‍ അടുത്തു വന്ന് ജെ.കെ ആക്ഷന്‍ കാണിച്ചു പോകുന്നവരുണ്ട്', ശ്യാം പറയുന്നു.
Content Highlights: bromance movie team interview