'ഇത് ഒരു നജീബിന്റെ മാത്രം കഥയല്ല, ബ്ലെസ്സിയ്ക്ക് കെട്ടിപ്പിടിച്ചൊരുമ്മ'; ആടുജീവിതം കണ്ട് ബെന്യാമിൻ
തന്റെ പുസ്തകത്തെ മഹത്തായ സിനിമയാക്കിയ എല്ലാ കലാകാരൻമാർക്കും നന്ദി പറഞ്ഞ് ബെന്യാമിൻ. 'പുസ്തകത്തിന്റെ പത്തു മടങ്ങാണ് ചിത്രം സമ്മാനിക്കുന്ന വൈകാരികത. പൃഥ്വിരാജിന്റെ അഭിനയവും എ.ആർ.റഹ്മാന്റെ സംഗീതവും അത്ഭുതത്തോടെയാണ് കണ്ടത്. ഇത് ഒരു നജീബിന്റെ മാത്രം കഥയല്ല, കഷ്ടപ്പെടുന്ന അനേകായിരം പേരുടെ കഥ ലോകത്തിനു മുന്നിൽ എത്തിക്കാനുള്ള ശ്രമമാണ്. ബ്ലെസിയ്ക്ക് കെട്ടിപ്പിടിച്ചൊരുമ്മ' -സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ ബെന്യാമിൻ പറഞ്ഞു.