ഞാൻ ധരിച്ചത് എനിക്ക് ഇഷ്ടമുള്ള വസ്ത്രം, എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കരുതുന്നില്ല - അമല പോൾ
വസ്ത്രധാരണത്തിനെതിരേ വിമർശനം ഉന്നയിച്ച കാസക്ക് മറുപടിയുമായി നടി അമല പോൾ. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചതെന്ന് നടി വ്യക്തമാക്കി. ആ വസ്ത്രത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെന്നോ ഉചിതമല്ലാത്തതാണെന്നോ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ചിരിക്കുന്ന വിധം അനുചിതമായിരിക്കും. എങ്ങനെയാണ് വസ്ത്രം പ്രദർശിപ്പിക്കപ്പെട്ടത് എന്ന കാര്യം എന്റെ നിയന്ത്രണത്തില്ലല്ലോ. നിങ്ങൾ നിങ്ങളായിരിക്കുക എന്ന സന്ദേശമാണ് കോളേജിൽ പോകുമ്പോൾ എനിക്ക് നൽകാനുള്ളതെന്നും അമല പോൾ വ്യക്തമാക്കി.