വിവാദങ്ങള്‍ക്ക് വിട, നടന്‍ വിജയ് കാറിന്റെ പ്രവേശന നികുതി അടച്ചു
വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ വിജയ് കാറിന്റെ പ്രവേശന നികുതി അടച്ചു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. വിദേശത്ത് നിന്നും 2012-ൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിന് 40 ലക്ഷം രൂപ പ്രവേശന നികുതിയായി വിജയ് അടച്ചു.
പ്രവേശന നികുതി ഒഴിവാക്കിത്തരണമെന്ന താരത്തിന്റെ ആവശ്യത്തിൽ മദ്രാസ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് കഴിഞ്ഞമാസം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചാണ് വിജയ് ആദ്യ വിധി സ്റ്റേ ചെയ്യിച്ചത്.
Content Highlights: