സിനിമ കണ്ടാല്‍ ആളുകള്‍ ഹാപ്പി ആകുമോ എന്ന് ചിന്തിച്ച് മാത്രമേ സിനിമ ചെയ്യാറുള്ളൂ - നിക്കി ഗല്‍റാണി
'എപ്പോഴും ഹാപ്പിയായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഓരോ കഥ കേള്‍ക്കുമ്പോഴും അത് ഒരു പ്രേക്ഷകന് ഇഷ്ടപ്പെടുമോ എന്ന് ചിന്തിച്ച് നോക്കും. പണം മുടക്കി രണ്ടര മണിക്കൂര്‍ സിനിമ കണ്ട് കഴിഞ്ഞ് തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങുന്ന ഒരാള്‍ ഹാപ്പി ആയിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' ഒമര്‍ലുലു സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ധമാക്കയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നായിക നിക്കി ഗല്‍റാണി.
