സംവിധാനം ചെയ്യാനുള്ള പരിപാടിയുണ്ട്; സമീപഭാവിയിൽ അത് നടന്നേക്കും- അഭിരാം രാധാകൃഷ്ണൻ
സഹസംവിധായകനായി സിനിമയിലെത്തിയ കലാകാരനാണ് നടൻകൂടിയായ അഭിരാം രാധാകൃഷ്ണൻ. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഈ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലും അദ്ദേഹമെത്തി. ആറുചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച അഭിരാം ഇപ്പോൾ തിരക്കുള്ള നടനാണ്. അഭിനയത്തിൽ സജീവമായെങ്കിലും ക്യാമറയ്ക്ക് പിന്നിൽ നിൽക്കാൻ ഏറെ ഇഷ്ടമാണെന്ന് പറയുകയാണ് അദ്ദേഹം. ഒരു സിനിമ സ്വന്തമായി സംവിധാനം ചെയ്യാനുള്ള ശ്രമം നടത്തിവരികയാണെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിന്റെ ‘യുവേഴ്സ് ട്രൂലി’ പ്രോഗ്രാമിൽ പറഞ്ഞു.
Content Highlights: Abhiram Radhakrishnan started his career as an assistant director in Chandrettan Evideya., He worked as an assistant director in six films before becoming a busy actor. He expressed his deep passion for working behind the camera. He is currently working on plans to direct his own film, as shared in Mathrubhumi's Yours Truly program.