കൂടുതൽ സുരക്ഷ, ഏറെ കാഴ്ചകൾ; വാഗമൺ ഗ്ലാസ് ബ്രിഡ്ജ് ഉടൻ തുറക്കും

#Travel news
വാഗമണ്ണിലെ ചില്ലുപാലം
വാഗമണ്ണിലെ ചില്ലുപാലം

വാഗമൺ: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന വാഗമണ്ണിലെ പ്രധാന ആകർഷണമായ ഗ്ലാസ് ബ്രിഡ്ജ് കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ ഉടൻ തുറക്കും. രണ്ട് മാസമായി നടന്നുവരുന്ന നവീകരണപ്രവർത്തനം അവസാന ഘട്ടത്തിലാണ്.

പാലത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയാക്കി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. അവധി സീസൺ ആരംഭിക്കാനിരിക്കെ, ഗ്ലാസ് ബ്രിഡ്ജിന്റെ പുനരാരംഭം വാഗമണ്ണിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകും.

മുൻപത്തേക്കാൾ ആകർഷണീയമായ രീതിയിലാണ് പാലം സജ്ജീകരിച്ചിരിക്കുന്നത്.വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, കൂടുതൽ കരുത്തോടെയും മിഴിവോടെയുമാണ് ബ്രിഡ്ജ് വീണ്ടും തുറക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചു. തദ്ദേശീയരായ ചെറുകിട വ്യാപാരികൾക്കും ടൂറിസം ഗൈഡുകൾക്കും ഈ വാർത്ത വലിയ ആശ്വാസമാണ് പകരുന്നത്.

Content Highlights: Wagamon`s iconic Glass Bridge is set to reopen with upgraded safety features after renovation. Get ready for breathtaking views and a thrilling experience!