വ്യോമഗതാഗതം തടസ്സപ്പെട്ടു; കുവൈറ്റിലേക്കുള്ള സർവീസുകളിൽ മാറ്റം വരുത്തി എമിറേറ്റ്സും എത്തിഹാദും

ദുബായി: വർദ്ധിച്ചുവരുന്ന ഇറാൻ-യുഎസ് സംഘർഷങ്ങളെത്തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, യുഎഇയിൽ നിന്നുള്ള വിവിധ എയർലൈനുകൾ കുവൈറ്റിലേക്കുള്ള സർവീസുകളിൽ മാറ്റം വരുത്തി.
ജൂലൈ 19 വരെയുള്ള നിരവധി ദുബായ്-കുവൈറ്റ് സർവീസുകൾ എമിറേറ്റ്സ് പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്. എത്തിഹാദ് എയർവേസിന്റെ അബുദാബി-കുവൈറ്റ് ഫ്ലൈറ്റ് (EY653) നിലവിൽ അവൈലിങ് അപ്ഡേറ്റ് എന്ന സ്റ്റാറ്റസിലാണ്. എയർ അറേബ്യയും യുഎഇക്കും കുവൈറ്റിനുമിടയിലുള്ള നിരവധി സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി അതാത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തേണ്ടതാണ്.
എമിറേറ്റ്സ് വിമാന സർവീസുകൾ റദ്ദാക്കി
കുവൈറ്റിൽ ഉണ്ടായ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതിനാലാണ് എമിറേറ്റ്സ് സർവീസുകൾ റദ്ദാക്കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.55-ന് ദുബായിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന EK857 ഫ്ലൈറ്റും, വൈകുന്നേരം 5.15-നുള്ള മടക്ക സർവീസായ EK858-ഉം റദ്ദാക്കിയിരുന്നു.
ജൂലൈ 19 (ഞായറാഴ്ച) റദ്ദാക്കിയ എമിറേറ്റ്സ് സർവീസുകൾ:
ദുബായ് - കുവൈറ്റ്: EK853, EK855, EK857, EK859
കുവൈറ്റ് - ദുബായ്: EK854, EK856, EK858, EK860
എത്തിഹാദ് എയർവേസ്
എത്തിഹാദിന്റെ രണ്ട് സർവീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ശനിയാഴ്ച രാവിലെ 8.15-ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി-കുവൈറ്റ് സർവീസും (EY653), രാവിലെ 10.15-നുള്ള കുവൈറ്റ്-അബുദാബി സർവീസും (EY654) നിലവിൽ താല്ക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. എത്തിഹാദ് ഔദ്യോഗികമായി റദ്ദാക്കലുകൾ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എയർ അറേബ്യ സർവീസുകൾ റദ്ദാക്കി
ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് കുവൈറ്റിലേക്കും തിരിച്ചുമുള്ള ശനിയാഴ്ച(ജൂലൈ 18), ഞായറാഴ്ച(ജൂലൈ 19) ദിവസങ്ങളിലെ താഴെ പറയുന്ന സർവീസുകൾ എയർ അറേബ്യ റദ്ദാക്കി:
ഷാർജ - കുവൈറ്റ്: G9068, G9124, G9121 (മടക്ക സർവീസുകൾ: G9069, G9125, G9122)
അബുദാബി - കുവൈറ്റ്: 3L020, 3L022 (മടക്ക സർവീസുകൾ: 3L021, 3L023)
കുവൈറ്റ് എയർവേസ് സർവീസുകൾ പുനഃക്രമീകരിച്ചു
വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചതായി കുവൈറ്റ് എയർവേസ് അറിയിച്ചു. യാത്രാവിവരങ്ങളിലെ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് എസ്.എം.എസ് വഴിയും ഓട്ടോമേറ്റഡ് അപ്ഡേറ്റുകൾ വഴിയും അറിയിക്കുന്നുണ്ടെന്ന് ദേശീയ എയർലൈൻ വ്യക്തമാക്കി.
Content Highlights: Amid rising regional tensions and airspace disruptions at Kuwait International Airport, major UAE-based airlines including Emirates, Etihad, and Air Arabia have cancelled or rescheduled their services to Kuwait until July 19.