യു.എ.ഇ.യില്‍ വിനോദസഞ്ചാരവിസ അഞ്ചുവര്‍ഷത്തേക്ക്, പുതിയ നിയമത്തിന് അംഗീകാരം

യു.എ.ഇ. മന്ത്രിസഭായോഗത്തില്‍ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മന്ത്രിസഭാംഗങ്ങളും
യു.എ.ഇ. മന്ത്രിസഭായോഗത്തില്‍ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മന്ത്രിസഭാംഗങ്ങളും

ദുബായ്: അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിനോദസഞ്ചാര വിസാ സംവിധാനത്തിന് യു.എ.ഇ. മന്ത്രിസഭ അംഗീകരം നല്‍കി.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ പുതിയ ടൂറിസ്റ്റ് വിസ സംവിധാനത്തെക്കുറിച്ച് വിശദമാക്കി. എല്ലാ രാജ്യത്തുനിന്നുമുള്ള പൗരന്‍മാരെയും ലക്ഷ്യംവെച്ചാണ് പുതിയ ടൂറിസ്റ്റ് വിസ.

ഒരു പ്രധാന ആഗോള ടൂറിസ്റ്റുകേന്ദ്രമെന്ന നിലയില്‍ യു.എ.ഇ.യുടെ സ്ഥാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റുചെയ്തു. 2019-ലെ രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് മന്ത്രിസഭ അവലോകനം നടത്തി. വരാനിരിക്കുന്ന 50 വര്‍ഷത്തേക്കുള്ള കാര്യങ്ങളുടെ ഒരുക്കങ്ങള്‍ക്കുള്ള വര്‍ഷമാണ് 2020 എന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

Content Highlights: UAE tourist visa, Multiple Entry Tourist Visa, Sheikh Mohammed Bin Rashid Al Maktoum

Content Highlights: