അടച്ചിട്ടിട്ട് മൂന്നുമാസം; വാഗമണ്‍ ചില്ലുപാലം തുറക്കാന്‍ ഉത്തരവ്

വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം | Photo: Mathrubhumi
വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം | Photo: Mathrubhumi

വാഗമണ്‍: മൂന്നുമാസംമുമ്പ് അടച്ചുപൂട്ടിയ വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ചില്ലുപാലത്തിന്റെ സുരക്ഷ, സ്റ്റെബിലിറ്റി എന്നിവയെക്കുറിച്ച് കോഴിക്കോട് എന്‍.ഐ.ടി.യിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തിന്റെ ഇടക്കാലറിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്നുറപ്പാക്കി പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

ചില്ലുപാലം കാണാന്‍ വാഗമണ്ണിലെത്തുന്ന വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുന്നത് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില്ലുപാലം തുറക്കാത്തത് സര്‍ക്കാരിനും വലിയ സാമ്പത്തികനഷ്ടത്തിനിടയാക്കി. 

മൂന്നുമാസംമുമ്പ് മേയ് 30-ന് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവുപ്രകാരമാണ് ചില്ലുപാലം അടച്ചത്. കാലാവസ്ഥ പ്രതികൂലമായതോടെയായിരുന്നു ഇത്. എന്നാല്‍, കാലാവസ്ഥ അനുകൂലമായിട്ടും ചില്ലുപാലം തുറന്നുകൊടുത്തിരുന്നില്ല. പൂജ അവധിക്കാലം വരുന്നതിനാല്‍, വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് വാഗമണ്ണില്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: three months after closing order to open vagamon glass bridge