“കുട്ടികൾക്ക് അവധിക്കാലവും എനിക്ക് കാലുവേദനയും” ; സിങ്കപ്പൂരിൽ അവധിക്കാലം ആഘോഷിച്ച് ശിവകാർത്തികേയൻ

#Travel desk
ആർതി പങ്കുവെച്ച ചിത്രങ്ങൾ | Photo: Instagram.com/aarthy.sivakarthikeyan
ആർതി പങ്കുവെച്ച ചിത്രങ്ങൾ | Photo: Instagram.com/aarthy.sivakarthikeyan

തന്റെ നിർമാണ കമ്പനിയുടെ ചിത്രം 'തായ് കിഴവി'യുടെ വിജയാഘോഷങ്ങൾക്കിടെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ സിങ്കപ്പൂരിലെത്തിയിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ. സിങ്കപ്പൂരിൽനിന്നും പകർത്തിയ കുടുംബചിത്രങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ ആർതി ശിവകാർത്തികേയനാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.

'കുട്ടികൾക്ക് അവധിക്കാലവും എനിക്ക് കാലുവേദനയും നിറയെ പുഞ്ചിരികളും ഓർമകൾ നിറഞ്ഞ ഒരുപിടി ചിത്രങ്ങളും കിട്ടുമ്പോൾ' എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

സിങ്കപ്പൂരിലെ സെന്റോസ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഹോളിവുഡ് മൂവി തീമിലുള്ള യൂണിവേഴ്‌സൽ സ്റ്റുഡിയോസ് അമ്യൂസ്‌മെന്റ് പാർക്കിന് മുന്നിൽ കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ആർതി പങ്കുവെച്ചത്. ശിവകാർത്തികേയനെയും ആർതിയെയും മൂന്ന് മക്കളെയും ചിത്രങ്ങളിൽ കാണാം. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

വ്യത്യസ്ത സിനിമകളെ ആസ്പദമാക്കിയുള്ള ഏഴ് സ്‌പോട്ടുകളും 20-ൽ അധികം ആകർഷകമായ സ്ഥലങ്ങളുമുള്ള അമ്യൂസ്‌മെന്റ് പാർക്കാണ് സിങ്കപ്പൂരിലെ യൂണിവേഴ്‌സൽ സ്റ്റുഡിയോസ്. തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യത്തെ യൂണിവേഴ്‌സൽ സ്റ്റുഡിയോസ് ആണിത്.

സിങ്കപ്പൂർ എപ്പോൾ സന്ദർശിക്കാം? 
ഉഷ്ണമേഖലാ കാലാവസ്ഥയുള്ള സിങ്കപ്പൂർ വർഷം മുഴുവനും സന്ദർശിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ്. അതിനാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം. എന്നിരുന്നാലും, ഫെബ്രുവരി-മേയ് അല്ലെങ്കിൽ സെപ്റ്റംബർ-നവംബർ സമയങ്ങളിലാണ് ഏറ്റവും നല്ല സമയം എന്ന് പറയപ്പെടുന്നു.

Content Highlights: Sivakarthikeyan celebrates the success of 'Thai Kizhavi' with a family trip., Wife Aarthy shares candid family moments from Universal Studios Singapore., Overview of Universal Studios Singapore as a premier tourist attraction., Expert travel advice on the best months to visit Singapore.