ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും

അബുദാബി: ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്ന 2022ലെ ട്രിപ്പ് അഡ്വൈസര്‍ റേറ്റിങ്ങില്‍ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും ഇടംപിടിച്ചു.
യാത്രക്കാരുടെ അഭിപ്രായവും അവര്‍ നല്‍കുന്ന റേറ്റിങ്ങും വിനോദസഞ്ചാരകേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ്‌സ്, ദി ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് ഡെസ്റ്റിനേഷന്‍സ് എന്ന വിഭാഗത്തില്‍ മേഖലയില്‍ ഒന്നാമതും ആഗോളതലത്തില്‍ നാലാം സ്ഥാനവുമാണ് ഗ്രാന്‍ഡ് മസ്ജിദ് നേടിയത്. മികച്ച സാംസ്‌കാരിക ചരിത്രകേന്ദ്രങ്ങള്‍ എന്നവിഭാഗത്തില്‍ ആഗോളതലത്തില്‍ ഗ്രാന്‍ഡ് മസ്ജിദ് ഒമ്പതാംസ്ഥാനവും നേടിയിട്ടുണ്ട്.
ഓരോവര്‍ഷവും ഏകദേശം 70 ലക്ഷം സന്ദര്‍ശകരും വിശ്വാസികളുമാണ് പള്ളിയിലെത്തുന്നത്. ഇസ്‌ലാമിക സംസ്‌കാരവും വിജ്ഞാനവുമായി വ്യത്യസ്ത പരിപാടികളാണ് ഇവിടെ നടന്നുവരുന്നത്.
മസ്ജിദിനോട് അടുപ്പിച്ചുള്ള എക്‌സിബിഷന്‍ ഹാളുകള്‍, തിയേറ്റര്‍, ലൈബ്രറി, സൂഖ് അല്‍ജാമി എന്നിവയെല്ലാം ആസ്വദിക്കാനും സഞ്ചാരികളെത്തുന്നുണ്ട്.
Content Highlights: sheikh zayed grand mosque