ഇന്ത്യയുടെ സാറ ഇനി ഓസ്‌ട്രേലിയയുടെ സ്റ്റാര്‍; 1140 കോടി വരുന്ന ടൂറിസം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍

സാറ തെണ്ടുല്‍ക്കര്‍ | Photo: instagram/ sara tendulkar
സാറ തെണ്ടുല്‍ക്കര്‍ | Photo: instagram/ sara tendulkar

ഇന്ത്യയുടെ സ്വന്തം സാറ ഇനി ഓസ്ട്രേലിയയുടെ 'സ്റ്റാറാ'കും. സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകളും സംരംഭകയുമായ സാറാ തെണ്ടുല്‍ക്കറിനാണ് പുതിയ ദൗത്യം. ഓസ്ട്രേലിയന്‍ വിനോദസഞ്ചാരത്തിന്റെ ഇന്ത്യന്‍ പ്രചാരകയാകുകയാണ് ഈ 27-കാരി. 

1140 കോടി രൂപ വരുന്ന ഓസ്‌ട്രേലിയയുടെ 'കം ആന്‍ഡി സേ ജി ഡേ' എന്ന ടൂറിസം പദ്ധതിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായാണ് സാറയെ നിയമിച്ചത്. 2022 ഒക്ടോബറില്‍ ആരംഭിച്ച കാംപെയ്‌ന്റെ രണ്ടാം ഘട്ടത്തിനാണ് ഏഴിന് ചൈനയില്‍ തുടക്കമിടുന്നത്. 

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും എത്തും. അന്താരാഷ്ട്രസഞ്ചാരികളെ ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വന്യജീവി സംരക്ഷകനായ റോബേര്‍ട്ട് ഇര്‍വിന്‍ യുസില്‍ കാംപെയ്ന്‍ നയിക്കും. ചൈനയില്‍ നടന്‍ യോഷ് യു, ജപ്പാനില്‍ ഹാസ്യതാരം അബരേരി കുന്‍ എന്നിവര്‍ രംഗത്തെത്തും.

Content Highlights: sara tendulkar appointed brand ambassador for australian tourism campaign