'കാഴ്ചകളും വൈബും'; ജോർജിയയിൽ അവധി ആഘോഷിച്ച് സാനിയ, ചിത്രങ്ങൾ

photo:saniya_iyappan_/instagram
photo:saniya_iyappan_/instagram

വ്യത്യസ്ത ലുക്കിലൂടേയും സ്റ്റൈലിലൂടേയും ആരാധകരെ അതിശയിപ്പിക്കുന്ന നടിയാണ് സാനിയ ഇയ്യപ്പന്‍. സിനിമയോടൊപ്പം തന്നെ മോഡലിങ്ങിലൂടേയും അവർ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ഫോട്ടോഷൂട്ടുകളടക്കം എപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. 

ഇപ്പോഴിതാ ജോർജിയയിൽ വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സാനിയ. 'കാഴ്ചകളും വൈബും നൽകുന്നു' എന്ന കുറിപ്പും ഇതോടൊപ്പമുണ്ട്. ജോർജിയയിലെ ടിബിലിസിയിലെ ചരിത്രപ്രാധാന്യമുള്ള പുരാതന നിർമിതികളുടെ ചിത്രങ്ങൾ ഉൾപ്പടെ താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്

മാന്ത്രിക കഥയിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന കോട്ടകളും പുരാതാന പള്ളികളും കൊക്കോസ് മലനിരകളും താഴ്വാരങ്ങളും നിറഞ്ഞ അത്ഭുത ലോകമാണ് ജോര്‍ജിയ. ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ രാജ്യം കൂടിയാണ് ഇത്. 

വിസ എളുപ്പത്തില്‍ ലഭിക്കും എന്നുള്ളതാണ് ഇതിനുള്ള പ്രധാന കാരണം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ ചെലവ് വളരെ കുറവാണെന്നതും ഇന്ത്യക്കാരെ ജോര്‍ജിയയിലേക്ക് അധികമായി ആകര്‍ഷിക്കുന്നു. 

Content Highlights: saniya iyappan celebrates vacation Georgia