വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതകളുറങ്ങുന്ന കായല്‍പ്പരപ്പ്; അധികൃതര്‍ ഒന്ന് മനസുവെച്ചാല്‍ മതി

പന്മന പഞ്ചായത്ത് പരിധിയിലെ പന്മന വട്ടക്കായല്‍ ടൂറിസത്തിന്റെ അനന്തസാധ്യതകളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ്. അധികൃതര്‍ ഒന്നു മനസ്സുവെച്ചാല്‍ ഈ കായല്‍ നാടിന് ഏറെ പ്രയോജനം ചെയ്യും. 40 ലക്ഷം ചെലവാക്കി ബോട്ടുകള്‍ക്ക് അടുക്കാനുള്ള സൗകര്യവും അനുബന്ധ പ്രവൃത്തികളും ചെയ്തുകഴിഞ്ഞു. കോട്ടപ്പുറം ദേശീയ ജലപാത കടന്നുപോകുന്നതിന് സമീപത്തായാണ് കിലോമീറ്ററോളം ചുറ്റളവിലുള്ള വട്ടക്കായല്‍ മനോഹരിയായി വിദേശസഞ്ചാരികളെ കാത്തിരിക്കുന്നത്. പത്തുലക്ഷം രൂപ ചെലവാക്കി ഹൈമാസ്റ്റ് ലൈറ്റ്, മിനി മാസ്റ്റ്, തെരുവുവിളക്കുകള്‍ എന്നിവ സ്ഥാപിച്ചുകഴിഞ്ഞു.
പന്മന ഇടപ്പള്ളിക്കോട്ടയില്‍ ദേശീയപാതയില്‍നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ വട്ടക്കായലിന്റെ തീരത്തെത്താം. വട്ടക്കായല്‍ ടൂറിസം മാപ്പില്‍ ഇടംപിടിച്ചിരിക്കുന്നതിനാല്‍ അപൂര്‍വമായി വിദേശികള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ടെങ്കിലും പൂര്‍ണമായും ഇവിടെ വികസനം എത്തിയിട്ടില്ല. അധികൃതര്‍ വട്ടക്കായലുമായി ബന്ധപ്പെടുത്തി ടൂറിസത്തിനുതകുന്ന തരത്തില്‍ വികസനം കൊണ്ടുവന്നാല്‍ പന്മന പഞ്ചായത്തിന്റെ പ്രധാന വരുമാനമാര്‍ഗം കൂടിയാകും വട്ടക്കായല്‍ ടൂറിസം.
ആധുനിക സംവിധാനത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ അധികൃതര്‍ തയ്യാറായല്‍ ഇവിടെയെത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പന്മന ആശ്രമം, പൊന്മന കാട്ടില്‍മേക്കതില്‍ ദേവീക്ഷേത്രം, മാതാ അമൃതാനന്ദമയി മഠം എന്നിവിടങ്ങളിലും എത്താം.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്ത്തീകരിച്ചുകഴിഞ്ഞാല് പതിനഞ്ച് കിലോമീറ്ററോളം വട്ടക്കായിലനെ അറിഞ്ഞുള്ള ജലയാത്ര ഒരു നവ്യാനുഭവംതന്നെയാകും. സീപോര്‍ട്ട് സാധ്യതയുള്ള പ്രദേശംകൂടിയാണ് വട്ടക്കായല്‍.
വട്ടക്കായലിന്റെ പ്രത്യേകതകള്‍
- കേരളത്തിന്റെ ടൂറിസം മാപ്പില്‍ വട്ടക്കായലിന് സ്ഥാനം ലഭിച്ചിട്ടുണ്ട്.
- ബോട്ട് ജെട്ടിക്ക് സമീപം നിന്നാല്‍ സൂര്യാസ്തമയം മനോഹരകാഴ്ചയാണ്.
- വട്ടക്കായല്‍ ടൂറിസം യാഥാര്‍ഥ്യമാകുമ്പോള്‍ കായലിലൂടെ സഞ്ചരിച്ച് നാടിന്റെ ഭംഗി നുകരാം.
വട്ടക്കായലിന്റെ പ്രാധാന്യം മനസ്സിലാക്കണം
- കറുകത്തല ഇസ്മയില്‍ (വാര്‍ഡ് അംഗം)
പഞ്ചായത്തിന്റെ സ്വപ്നപദ്ധതി
- എസ്.ശാലിനി (പന്മന പഞ്ചായത്ത് പ്രസിഡന്റ്)
Content Highlights: Panmana Vattakkayal, Kollam Tourism, Kerala Tourism
Content Highlights: