ഊട്ടി - മേട്ടുപ്പാളയം പൈതൃക തീവണ്ടി നിരക്ക് കുത്തനെ കൂട്ടി

മേട്ടുപ്പാളയം: ഊട്ടി മേട്ടുപ്പാളയം പൈതൃക തീവണ്ടിയുടെ ടിക്കറ്റ്നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. പുതുതായി ഹില്‍സ് സര്‍ചാര്‍ജ് എന്ന പേരിലാണ് ടിക്കറ്റിന്റെവില വര്‍ധിപ്പിച്ചത്.
റിസര്‍വേഷന്‍ ചാര്‍ജൊഴിച്ച് ബാക്കിയെല്ലാ നിരക്കുകളും ആനുപാതികമായി വര്‍ധിപ്പിച്ചിട്ടുണ്ട്. നിരക്കുവര്‍ധന പ്രാബല്യത്തില്‍വന്നു. (ജൂണ്‍വരെ മുന്‍കൂട്ടി റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ക്ക് കൂടിയനിരക്ക് നല്‍കേണ്ടതില്ല.)
രണ്ട് വര്‍ഷം മുമ്പ് മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്ക് 15 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് 75 രൂപയായി വര്‍ധിപ്പിച്ചിരുന്നു. കൂനൂരിലേക്ക് 10 രൂപയുമായിരുന്ന നിരക്ക് 50 രൂപയായും വര്‍ധിപ്പിച്ചു.
Content Highlights: Ootty Heritage Train Fair, Ootty Travel, Ootty Heritage Train Reservation
Content Highlights: