വന്‍തുക വിലയുള്ള ബൈക്ക് സബ്‌സ്‌ക്രൈബര്‍ക്ക് നല്‍കാനൊരുങ്ങി മലയാളി വ്‌ളോഗര്‍

Photo: Facebook|Mallu Traveler
Photo: Facebook|Mallu Traveler

കേരളത്തിലെ വ്‌ളോഗിങ് ചരിത്രത്തില്‍ ആദ്യമായി സ്വന്തം സബ്‌സ്‌ക്രൈബര്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള ബൈക്ക് സമ്മാനമായി നല്‍കാനൊരുങ്ങി യൂട്യൂബ് വ്‌ളോഗര്‍. നിരവധി യാത്രാ വ്‌ളോഗുകളിലൂടെ ശ്രദ്ധേയനായ മല്ലുട്രാവലര്‍ എന്ന ഷാക്കിര്‍ ആണ് ആ വ്‌ളോഗര്‍.

പുതുപുത്തന്‍ അപ്പാച്ചെ ആര്‍.ടി.ആര്‍ 200 4 വി ബൈക്കാണ് മല്ലു ട്രാവലര്‍ സബ്‌സ്‌ക്രൈബര്‍ക്ക് സമ്മാനമായി നല്‍കാന്‍ പോകുന്നത്. മല്ലു ട്രാവലര്‍ ചാനലില്‍ ഇനി വരുന്ന പത്ത് വീഡിയോകള്‍ക്കും കമന്റ് ചെയ്യണം. ഇതില്‍ ഓരോ എപ്പിസോഡിലും ഏറ്റവും നല്ല കമന്റിടുന്നയാളെ അടുത്ത വീഡിയോയില്‍ പരിചയപ്പെടുത്തും. ഇങ്ങനെ പത്ത് വീഡിയോകളില്‍ നിന്നും പത്ത് പേരെ തിരഞ്ഞെടുക്കും. 20 ദിവസത്തിന് ശേഷമായിരിക്കും ബമ്പര്‍ നറുക്കെടുപ്പ്. നേരത്തെ തിരഞ്ഞെടുത്ത പത്തുപേരില്‍ നിന്നുള്ള ഭാഗ്യവാനായിരിക്കും ബൈക്ക് ലഭിക്കുക. അതുകൊണ്ട് ബന്ധപ്പെടാനുള്ള നമ്പര്‍ സഹിതം കമന്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

നേരത്തെ ലോകപര്യടനത്തിനിടെ അസര്‍ബൈജാനിലെത്തിയപ്പോഴാണ് കോവിഡ് ലോക്ഡൗണ്‍ വന്നത്. ഇതോടെ സഞ്ചരിച്ചിരുന്ന ബൈക്ക് അവിടെ ഒരു സുഹൃത്തിനെയേല്‍പ്പിച്ച് അദ്ദേഹം തിരികെ നാട്ടിലേക്കെത്തുകയും ക്വാറന്റൈനില്‍ പോവുകയും ചെയ്തിരുന്നു. ഈ ബൈക്ക് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഷാക്കിര്‍. വന്‍തുക ചിലവുവരുന്ന ഈ നടപടിക്കുള്ള ധനസമാഹരണത്തിനായി ഒരു ക്യാമ്പയിനും അദ്ദേഹം നടത്തിയിരുന്നു. ഇതറിഞ്ഞ ടി.വി.എസ് അധികൃതര്‍ അസര്‍ബൈജാനിലുള്ള 'ആമിന' എന്ന് മല്ലു ട്രാവലര്‍ ചെല്ലപ്പേരിട്ട് വിളിക്കുന്ന അതേ മോഡല്‍ പുത്തന്‍ ബൈക്ക് അദ്ദേഹത്തിന് നല്‍കാന്‍ മുന്നോട്ടുവരികയായിരുന്നു.

ബൈക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളേക്കുറിച്ചും സമ്മാനം നല്‍കുന്നതിനേക്കുറിച്ചും മല്ലുട്രാവലര്‍ തയ്യാറാക്കിയ വീഡിയോ കാണാം

Content Highlights: Mallu Traveler, Malayalam Travel Vlogger, TVS Apache Series, TVS, Travel News

Content Highlights: