16 വർഷത്തെ കാത്തിരിപ്പിന് വിരാമം, മധുര ഇനി അന്താരാഷ്ട്ര വിമാനത്താവളം

#Travel Desk
മധുര വിമാനത്താവളം| photo:Madurai Airport/X
മധുര വിമാനത്താവളം| photo:Madurai Airport/X

ചെന്നൈ: 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. മധുരയിൽനിന്ന് കൂടുതൽ വിദേശരാജ്യങ്ങളിലേക്ക് സർവീസ് തുടങ്ങാൻ ഇത് വഴിയൊരുക്കും.

ചൊവ്വാഴ്ചചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് മധുര വിമാനത്താവളത്തിന് അന്താരാഷ്ട്രപദവി നൽകാൻ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം നാലായി. ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി വിമാനത്താവളങ്ങൾക്കാണ് തമിഴ്‌നാട്ടിൽ നേരത്തേ അന്താരാഷ്ട്ര പദവിയുണ്ടായിരുന്നത്.

2010-ൽ കസ്റ്റംസ് വിമാനത്താവളമായി അംഗീകരിക്കപ്പെട്ട മധുരയിൽനിന്ന് കൊളംബോ, അബുദാബി, ദുബായ് എന്നീ വിദേശ വിമാനത്താവളങ്ങളിലേക്കു മാത്രമാണ് ഇപ്പോൾ സർവീസുള്ളത്. അന്താരാഷ്ട്ര പദവി ലഭിച്ചതോടെ കൂടുതൽ സ്ഥലങ്ങളിലേക്കു സർവീസ് തുടങ്ങും.

Content Highlights: Madurai Airport officially designated as an international airport., The decision follows a 16-year long waiting period., This is the fourth international airport in Tamil Nadu., New status will enable expanded flight operations to more international destinations.