മഹാനവമി, വിജയദശമി: പ്രത്യേക അധിക സർവീസുമായി KSRTC, ബുക്കിങ് ആരംഭിച്ചു; പട്ടിക പങ്കുവെച്ച് മന്ത്രി

മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സർവീസുകളുടെ ബുക്കിങ് ആരംഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാർ അറിയിച്ചു. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അദ്ദേഹം ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കും. ടിക്കറ്റുകൾ www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാം.
ഗതാഗത മന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവെച്ച സർവ്വീസുകളുടെ സമയക്രമം:
ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവീസുകൾ (25.09.2025 മുതൽ 14.10.2025 വരെ)
- 19.45 ബെംഗളൂരു - കോഴിക്കോട് (SF)-കുട്ട, മാനന്തവാടി വഴി
- 20.15 ബെംഗളൂരു - കോഴിക്കോട് (SF)-കുട്ട, മാനന്തവാടി വഴി
- 21.15 ബെംഗളൂരു - കോഴിക്കോട്(SF)-കുട്ട, മാനന്തവാടി വഴി
- 23.15 ബെംഗളൂരു - കോഴിക്കോട്(SF)-കുട്ട, മാനന്തവാടി വഴി
- 20.45 ബെംഗളൂരു - മലപ്പുറം(SF)-കുട്ട, മാനന്തവാടി വഴി
- 19.15 ബെംഗളൂരു - തൃശ്ശൂർ(SF)-മൈസൂർ, കുട്ട വഴി
- 18.30 ബെംഗളൂരു - എറണാകുളം(S/Dlx.)-കോയമ്പത്തൂർ, പാലക്കാട് വഴി
- 19.30 ബെംഗളൂരു - എറണാകുളം(S/Dlx.)-കോയമ്പത്തൂർ, പാലക്കാട് വഴി
- 17.00 ബെംഗളൂരു - അടൂർ(S/Dlx.)-കോയമ്പത്തൂർ, പാലക്കാട് വഴി
- 17.30 ബെംഗളൂരു - കൊല്ലം(S/Dlx.)-കോയമ്പത്തൂർ, പാലക്കാട് വഴി
- 18.20 ബെംഗളൂരു - കൊട്ടാരക്കര (S/Dlx.)-കോയമ്പത്തൂർ, പാലക്കാട് വഴി
- 18.00 ബെംഗളൂരു - പുനലൂർ(S/Dlx.)-കോയമ്പത്തൂർ, പാലക്കാട് വഴി
- 19.10 ബെംഗളൂരു - ചേർത്തല (S/Dlx.)-കോയമ്പത്തൂർ, പാലക്കാട് വഴി
- 19.30 ബെംഗളൂരു - ഹരിപ്പാട്(S/Dlx.)-കോയമ്പത്തൂർ, പാലക്കാട് വഴി
- 19.10 ബെംഗളൂരു - കോട്ടയം(S/Dlx.)-കോയമ്പത്തൂർ, പാലക്കാട് വഴി
- 20.30 ബെംഗളൂരു - കണ്ണൂർ(SF)-ഇരിട്ടി, മട്ടന്നൂർ വഴി
- 21.45 ബെംഗളൂരു - കണ്ണൂർ (SF)(S/Dlx.)-ഇരിട്ടി, മട്ടന്നൂർ വഴി
- 22.00 ബെംഗളൂരു- പയ്യന്നൂർ(S/Dlx.)-ചെറുപുഴ വഴി
- 21.40 ബെംഗളൂരു - കാഞ്ഞങ്ങാട്-ചെറുപുഴ വഴി
- 19.30 ബെംഗളൂരു - തിരുവനന്തപുരം(S/DIx.)-നാഗർകോവിൽ വഴി
- 18.30 ചെന്നൈ - തിരുവനന്തപുരം(S/DIx.)-നാഗർകോവിൽ വഴി
- 19.30 ചെന്നൈ - എറണാകുളം(S/DIx.)-സേലം, കോയമ്പത്തൂർ വഴി
കേരളത്തിൽനിന്നുള്ള അധിക സർവീസുകൾ ( 24.09.2025 മുതൽ 13.10.2025 വരെ)
- 20.15 കോഴിക്കോട് - ബെംഗളൂരു (SF)-മാനന്തവാടി, കുട്ട വഴി
- 21.45 കോഴിക്കോട് - ബെംഗളൂരു(SF)- മാനന്തവാടി, കുട്ട വഴി
- 22.15 കോഴിക്കോട് - ബെംഗളൂരു(SF)-മാനന്തവാടി, കുട്ട വഴി
- 22.30 കോഴിക്കോട് - ബെംഗളൂരു(SF)-മാനന്തവാടി, കുട്ട വഴി
- 20.00 മലപ്പുറം - ബാംഗ്ലൂർ(SF)-മാനന്തവാടി, കുട്ട വഴി
- 21.15 തൃശ്ശൂർ - ബെംഗളൂരു(S/Dlx.)-കോയമ്പത്തൂർ, സേലം വഴി
- 19.00 എറണാകുളം - ബെംഗളൂരു(S/Dlx.)-കോയമ്പത്തൂർ, സേലം വഴി
- 19.30 എറണാകുളം - ബെംഗളൂരു(S/Dlx.)-കോയമ്പത്തൂർ, സേലം വഴി
- 17.30 അടൂർ - ബെംഗളൂരു(S/Dlx.)-കോയമ്പത്തൂർ, സേലം വഴി
- 15.10 പുനലൂർ -ബെംഗളൂരു(S/Dlx.)-കോയമ്പത്തൂർ, സേലം വഴി
- 18.00 കൊല്ലം - ബെംഗളൂരു(S/Dlx.)-കോയമ്പത്തൂർ, സേലം വഴി
- 17.20 കൊട്ടാരക്കര - ബെംഗളൂരു(S/Dlx.)-കോയമ്പത്തൂർ, സേലം വഴി
- 17.30 ചേർത്തല - ബെംഗളൂരു(S/Dlx.)-കോയമ്പത്തൂർ, സേലം വഴി
- 17.40 ഹരിപ്പാട് - ബെംഗളൂരു(S/Dlx.)-കോയമ്പത്തൂർ, സേലം വഴി
- 18.10 കോട്ടയം - ബെംഗളൂരു (S/Dlx.)-കോയമ്പത്തൂർ, സേലം വഴി
- 20.10 കണ്ണൂർ - ബെംഗളൂരു(SF)-മട്ടന്നൂർ, ഇരിട്ടി വഴി
- 21.40 കണ്ണൂർ - ബെംഗളൂരു(SF)-ഇരിട്ടി, കൂട്ടുപുഴ വഴി
- 20.15 പയ്യന്നൂർ - ബെംഗളൂരു(S/Dlx.)-ചെറുപുഴ, മൈസൂർ വഴി
- 18.40 കാഞ്ഞങ്ങാട് - ബെംഗളൂരു (S/Dlx.)-ചെറുപുഴ, മൈസൂർ വഴി
- 18.00 തിരുവനന്തപുരം-ബെംഗളൂരു(S/Dlx.)-നാഗർകോവിൽ, മധുര വഴി
- 18.30 തിരുവനന്തപുരം - ചെന്നൈ(S/Dlx.)-നാഗർകോവിൽ വഴി
- 19.30 എറണാകുളം - ചെന്നൈ (S/Dlx.)-കോയമ്പത്തൂർ, സേലം വഴി
കൂടുതൽ വിവരങ്ങൾക്ക്:
- കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ഫോൺനമ്പർ- 9188933716
- എറണാകുളം-9188933779
- കോഴിക്കോട്- 9188933809
- കണ്ണൂർ- 9188933822
- ബെംഗളൂരു- 9188933820
- കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്-കൺട്രോൾറൂം (24×7) മൊബൈൽ - 9447071021, ലാൻഡ്‌ലൈൻ - 0471-2463799, 18005994011(Tollfree)
Content Highlights: Book KSRTC special buses for Mahanavami & Vijayadashami.