കേദാര്‍നാഥ് ക്ഷേത്രം 25-ന് തുറക്കും; കാല്‍നടയായും ഹെലിക്കോപ്റ്റര്‍ മാര്‍ഗവും പോകാം

കേദാര്‍നാഥ് ക്ഷേത്രം (ഫയല്‍ ചിത്രം) | Photo: PTI
കേദാര്‍നാഥ് ക്ഷേത്രം (ഫയല്‍ ചിത്രം) | Photo: PTI

ത്തരാഖണ്ഡിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ കേദാര്‍നാഥ്‌ക്ഷേത്രം ഏപ്രില്‍ 25-ന് ഭക്തര്‍ക്കായി തുറന്നുനല്‍കും. കാല്‍നടയായല്ലാതെ ഹെലികോപ്റ്റര്‍മാര്‍ഗവും ഭക്തര്‍ക്ക് ക്ഷേത്രത്തിലെത്താനാകും. െഎ.ആര്‍.ടി.സി. വഴിയാണ് ഹെലികോപ്റ്റര്‍ സേവനത്തിന് ഓണ്‍ലൈന്‍ ബുക്കിങ്.

27-ന് ബദരിനാഥ് ക്ഷേത്രം തുറക്കും. ചാര്‍ധാം യാത്രയ്ക്ക് തുടക്കമിട്ട് ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ ഏപ്രില്‍ 22-നും ഭക്തര്‍ക്കായി തുറന്നു നല്‍കും.

ചാര്‍ധാം യാത്രയ്ക്കായി 6.34 ലക്ഷം പേരാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് കൗണ്‍സില്‍ മാര്‍ച്ചില്‍ അറിയിച്ചിരുന്നു.

Content Highlights: Kedarnath Dham to open for Hindu devotees