കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീരിലെ പഹൽഗാം വരെ; വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ച് IRCTC

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേ ട്രെയിനിലും വിമാനത്തിലുമായി വിനോദയാത്ര പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന മൂന്നുദിവസത്തെ ‘നോർത്ത് കേരള ടെമ്പിൾ’ പാക്കേജിന് 12,960 രൂപയാണ് നിരക്ക്.
എല്ലാ വ്യാഴാഴ്ചയും കൊടൈക്കനാലിലേക്കുള്ള അഞ്ചു ദിവസത്തെ ട്രെയിൻ യാത്രയ്ക്ക് 10,050 രൂപയുമാണ്. മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്കു എല്ലാ വ്യാഴാഴ്ചകളിലുമുള്ള അഞ്ചു ദിവസത്തേക്കുള്ള യാത്രയ്ക്ക് 9,850 രൂപയാണ് നിരക്ക്.
ഇരുവശത്തേക്കുമുള്ള ട്രെയിൻ ടിക്കറ്റുകൾ, യാത്രകൾക്ക് വാഹനം, പ്രഭാത ഭക്ഷണമുൾപ്പെടെ എ.സി. ഹോട്ടലുകളിൽ താമസം, യാത്ര ഇൻഷുറൻസ് എന്നിവ ഈ പാക്കേജുകളിൽ ഉൾപ്പെടുന്നു.
കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ശ്രീനഗർ, പഹൽഗാം, ഗുൽമാർഗ്, സോൻമാർഗ് എന്നിവിടങ്ങളിലേക്ക് മാർച്ച് 21-ന് പുറപ്പെടുന്ന ആറ് ദിവസത്തെ പാക്കേജിന് 42000 രൂപയാണ് നിരക്ക്. ഗോവയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഏപ്രിൽ 10-ന് ആരംഭിക്കുന്ന നാലു ദിവസത്തെ പാക്കേജിന് 29050 രൂപയാണ് നിരക്ക്.
ആൻഡമാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ പോർട്ട് ബ്ലയർ, ബരാടാങ്, റോസ് ഐലൻഡ്, ഹാവ് ലോക്, നീൽ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ 18-ന് ആരംഭിക്കുന്ന ഏഴുദിവസത്തെ യാത്രയ്ക്ക് 48550 രൂപയും, ഡൽഹി, ആഗ്ര, മഥുര, അമൃത്‌സർ, ഛണ്ഡീഗഡ് എന്നിവിടങ്ങളിലേക്ക് ഏപ്രിൽ 29-ന് പുറപ്പെടുന്ന ഏഴുദിവസത്തെ യാത്രയ്ക്ക് 50650 രൂപയുമാണ് നിരക്ക്. വിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.irctctourism.com, ഫോൺ: 8287932095.
Content Highlights: Affordable North Kerala temple tours via Vande Bharat, All-inclusive packages covering accommodation, transport, and insurance, New seasonal tour packages to Kashmir, Goa, and Andaman, Easy booking process via official IRCTC portal