ഫൈവ് സ്റ്റാർ ഹോട്ടൽ പോലെയൊരു ട്രെയിൻ, ഹിറ്റായി ബുദ്ധിസ്റ്റ് സർക്യൂട്ട് ടൂറിസ്റ്റ് പാക്കേജ്

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ട്രാവൽ ആൻഡ് ടൂറിസം കമ്പനിയായ ഐ.ആർ.സി.ടി.സി.യുടെ പ്രധാന ടൂർ പാക്കേജായ ബുദ്ധിസ്റ്റ് സർക്യൂട്ട് സ്‌പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ ടൂർ പാക്കേജ് വലിയ ശ്രദ്ധ ആകർഷിക്കുന്നു.
ഡൽഹി സഫ്ദർജങ്ങിൽ നിന്നുള്ള ഐ.ആർ.സി.ടി.സി.യുടെ ഏഴ് രാത്രികളും എട്ട് ദിനങ്ങളും അടങ്ങുന്ന ബുദ്ധിസ്റ്റ് സർക്യൂട്ട് ടൂറിൽ ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ബോധഗയ, നളന്ദ (രാജ്ഗിർ), വാരാണസി (സാരനാഥ്), ലുംബിനി, കുശിനഗർ, ശാവസ്തി എന്നീ സ്ഥലങ്ങൾ ഉൾപ്പെടും. താജ് മഹൽ സന്ദർശനത്തോടെയാണ് യാത്ര അവസാനിക്കുന്നത്.
പൂർണമായി എയർ കണ്ടീഷൻ ചെയ്ത ഡീലക്‌സ് ടൂറിസ്റ്റ് ട്രെയിനിൽ അത്യാധുനിക സജ്ജീകരണങ്ങളുള്ള 12 എൽ.എച്ച്.ബി. കോച്ചുകളാണുള്ളത്. യാത്രക്കാർക്ക് തങ്ങളുടെ താത്പര്യാർഥം എ.സി. -1 കോച്ചിലോ എ.സി -ടു കോച്ചിലോ യാത്ര തിരഞ്ഞെടുക്കാം.
എ.സി -1 കോച്ചുകളിൽ വിശാലമായ ക്യാബിനുകളും മറ്റ് സജ്ജീകരണങ്ങളുമുണ്ട്. വിനോദസഞ്ചാരികൾക്കായി പ്രത്യേക ലോക്കറുകൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. എ.സി.-ടു കോച്ചുകളിൽ വിശാലവും സൗകര്യപ്രദവുമായ ക്യാബിനുകളും പ്രത്യേകം സിറ്റിങ്ങ് എരിയകളുമുണ്ട്. 64 യാത്രക്കാർക്ക് ഒരേസമയം ആഹാരം കഴിക്കാൻ കഴിയുന്ന തരത്തിലുള്ള കലാപരമായി സജ്ജീകരിച്ചിട്ടുള്ള രണ്ട് ഡൈനിങ്ങ് കാറുകളും ട്രെയിനിലുണ്ട്.
അന്താരാഷ്ട്ര, ദേശീയ വിഭവങ്ങൾ പാചകം ചെയ്യാൻ കഴിയുന്ന എല്ലാ സൗകര്യങ്ങളുമുള്ള അടുക്കളയും ട്രെയിനിലുണ്ട്. ഈ പ്രത്യേക ടൂർ പാക്കേജിന് ഐ.ആർ.സി.ടി.സി. , ആഭ്യന്തരയാത്രക്കാർക്കും എൻ.ആർ.ഐ., പി.ഐ.ഒ. , ഒ.സി.ഐ. എന്നിവരടക്കമുള്ള പ്രവാസി ഇന്ത്യക്കാർക്കും ഡിസ്‌കൗണ്ടുകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
20 ശതമാനം ഡിസ്‌കൗണ്ടാണ് ഐ.ആർ.സി.ടി.സി. മുന്നോട്ടുവെക്കുന്നത്. പ്രമോ ഓഫറിൽ ഒരാൾക്ക് ട്വിൻ ഷെയറിങ്ങ് അടിസ്ഥാനത്തിൽ 76,905 മുതലുള്ള പാക്കേജുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www,irctcbudhisttrain.com സന്ദർശിക്കുകയോ 8287930197, 8287930031 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ budhisttrain@irctc.com എന്ന ഐ.ഡി.യിലേക്ക് ഇ മെയിൽ അയക്കുകയോ ചെയ്യാം.
Content Highlights: Discover the Buddhist Circuit aboard IRCTC`s special tourist train. Visit Bodh Gaya, Sarnath, Lumbini & more. Book now for an unforgettable journey!