ഫ്‌ളൈറ്റിലെത്തി വിസയെടുത്ത് കേരളം ചുറ്റാം; യുഎഇക്കാര്‍ക്ക് ഇനി കൊച്ചിയിലും കോഴിക്കോട്ടും വിസ ഓണ്‍ അറൈവല്‍

എയർ ഇന്ത്യാ വിമാനം - പ്രതീകാത്മക ചിത്രം | Photo: facebook.com/AirIndia
എയർ ഇന്ത്യാ വിമാനം - പ്രതീകാത്മക ചിത്രം | Photo: facebook.com/AirIndia

അബുദാബി: യുഎഇ പൗരര്‍ക്ക് കൂടുതല്‍ വിസാ ഇളവുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ക്കൂടി ഇവര്‍ക്ക് വിസാ ഓണ്‍ അറൈവല്‍ സൗകര്യംലഭിക്കും.

-ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിലാണ് നിലവില്‍ യുഎഇ പൗരര്‍ക്ക് വിസാ ഓണ്‍ അറൈവല്‍ അനുവദിച്ചിരുന്നത്. വിമാനത്താവളത്തില്‍നിന്ന് വിസ എടുത്തശേഷം രാജ്യത്തെവിടെയും യാത്രചെയ്യാം.

അതേസമയം, ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കില്ല. മാതാപിതാക്കളോ അവരുടെ പൂര്‍വികരോ പാകിസ്താന്‍ പൗരരാണെങ്കിലും ഈ സൗകര്യം ലഭ്യമാകില്ല. സാധാരണരീതിയില്‍ അപേക്ഷ സമര്‍പ്പിച്ച് വിസയെടുത്താണ് ഇത്തരക്കാര്‍ക്ക് ഇന്ത്യയിലെത്താനാവുക.

രണ്ടായിരം രൂപയാണ് ഓണ്‍ അറൈവല്‍ വിസയ്ക്കുള്ള ഫീസ്. പാസ്പോര്‍ട്ടിന് ആറുമാസം കാലാവധി ഉണ്ടായിരിക്കണം. ബിസിനസ്, ടൂറിസം, സമ്മേളനങ്ങള്‍, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കാണ് വിസാ ഓണ്‍ അറൈവല്‍ പ്രധാനമായും ലഭിക്കുക. ഒരു വര്‍ഷത്തില്‍ എത്രതവണവേണമെങ്കിലും ഈ സൗകര്യം ലഭിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Content Highlights: UAE citizens can now get Visa on Arrival at Kochi and Calicut airports in India, plus other major cities. Explore Kerala with ease! Learn more & plan your trip.