ബൈപ്പാസ്, തുരങ്കപാത, റോപ് വേ, എയര്‍ സ്ട്രിപ്പ്; വയനാട് ചുരത്തിന് എന്താണ് മോചനമാർഗം?

താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗത പ്രതിസന്ധി ഓരോ ദിവസം പിന്നിടുമ്പോഴും രൂക്ഷമാവുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് അവധി ദിവസങ്ങളില്‍ ചുരം കയറുന്നത്. തിരക്കിലമര്‍ന്ന് മണിക്കൂറുകളോളം ചുരം യാത്ര തടസ്സപ്പെടുകയാണ്. വയനാട്ടുകാര്‍ അനുഭവിക്കുന്ന ഈ ഗതാഗത പ്രതിസന്ധിക്ക് വയനാട് ജില്ലയെക്കാളും പഴക്കമുണ്ട്. ഇക്കാലയളവില്‍ ചുരത്തില്‍ കുരുങ്ങി നിരവധി മനുഷ്യജീവനുകള്‍ പൊലിഞ്ഞുകഴിഞ്ഞു. മഴക്കെടുതിയുടെ സമയത്ത് ചുരങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ വയനാട് ജില്ല ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടായി. വയനാടിന്റെ പല വികസന സ്വപ്നങ്ങളും ചുരം കയറാനാകാതെ പാതിവഴിയില്‍ കുരുങ്ങി നില്‍ക്കുകയാണ്. ഇതിനെല്ലാം പരിഹാരമായി പലപ്പോഴായി ഉയര്‍ന്നുകേട്ടതാണ് വയനാട്ടിലേക്കുള്ള ബദല്‍ പാതകള്‍. പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍പാത പോലെ പതിറ്റാണ്ടുകള്‍ മുന്‍പേ ആരംഭിച്ച പല പദ്ധതികളും എഴുപത് ശതമാനത്തോളം പൂര്‍ത്തിയായെങ്കിലും ഇനിയും യാഥാര്‍ഥ്യമായില്ല. ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത പോലുള്ള പദ്ധതികള്‍ ഇപ്പോഴും സജീവമായി രംഗത്തുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. പാരിസ്ഥിതികാനുമതിയാണ് മിക്കവാറും എല്ലാ പദ്ധതികള്‍ക്കും വെല്ലുവിളിയായുള്ളത്.
പൂഴിത്തോട്- പടിഞ്ഞാറത്തറ ബദല്‍പാത
Content Highlights: wayanad churam parallel roads wayanad tunnel project airstrip rail projects wayanad ropeway