ഫ്‌ളൈറ്റിറങ്ങി മിനിറ്റുകൾക്കുള്ളിൽ വിസ റെഡി; വിസ ഓൺ അറൈവൽ സിമ്പിളാണ് ഗയ്‌സ്

വിസയ്ക്കായി ആഴ്ചകളോളം കാത്തിരിക്കേണ്ട, രേഖകൾക്കായി നെട്ടോട്ടമോടുകയും വേണ്ട, ഫ്‌ളൈറ്റിറങ്ങി വിസ മിനിറ്റുകൾക്കുള്ളിൽ സെറ്റാക്കാവുന്ന രീതിയുണ്ട്. സിമ്പിളാണ് കാര്യം. നേരെ ഇമിഗ്രേഷനിൽ / വിസ ഓൺ അറൈവൽ ഏരിയയിൽ ചെല്ലുക, കൗണ്ടറിൽ നിന്ന് ലാൻഡിംഗ് കാർഡ് അല്ലെങ്കിൽ വിസ അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക, പാസ്‌പോർട്ട്, റിട്ടേൺ ടിക്കറ്റ് തുടങ്ങിയ രേഖകൾ നൽകുക..കൂൾ! മിനിറ്റികൾക്കുള്ളിൽ വിസ കയ്യിൽ തന്നിരിക്കും, ഇനി സ്വപ്‌നനാട് കറങ്ങാൻ തുടങ്ങാം.

ഏതൊക്കെ രാജ്യങ്ങൾ

മാലിദ്വീപ് : 30 ദിവസങ്ങൾ സൗജന്യം ട്രാവലർ ഡിക്ലറേഷൻ ഫോം, ഹോട്ടൽ ബുക്കിംഗ്, റിട്ടേൺ ടിക്കറ്റ്

സീഷെൽസ് : Visitor's Permit 90 ദിവസങ്ങൾ വരെ സൗജന്യം, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA), ഹോട്ടൽ ബുക്കിംഗ്

സമാവോ : Entry Permit 60 ദിവസങ്ങൾ വരെ സൗജന്യം , റിട്ടേൺ ടിക്കറ്റ്, താമസരേഖ

തുവാലു : Visa on Arrival 30 ദിവസങ്ങൾ വരെസൗജന്യം . റിട്ടേൺ/ഓൺവേർഡ് ടിക്കറ്റ്

ഇൻഡൊനീഷ്യ : Visa on Arrival 30 ദിവസങ്ങൾ , IDR 500,000 (Approx. 32 - 35 USD) പാസ്പോർട്ട്, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്

കംബോഡിയ : Visa on Arrival 30 ദിവസങ്ങൾ  ( USD 30 ) പാസ്പോർട്ട് സൈസ് ഫോട്ടോ, ഹോട്ടൽ ബുക്കിംഗ്

തിമോർ ലെസ്റ്റെ : Visa on Arrival 30 ദിവസങ്ങൾ (USD 30 ) താമസസൗകര്യ രേഖ, ഫണ്ട് തെളിവ്

ബൊളീവിയ :Visa on Arrival 30 ദിവസങ്ങൾ വരെ (USD 130 - 160 ) (ശ്രദ്ധിക്കുക: ഇ്ന്ത്യൻ പൗരന്മാർക്ക് നിരക്ക് വ്യത്യസ്തമാണ്)റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്, യെല്ലോ ഫീവർ വാക്‌സിനേഷൻ

കോമൊറോസ്  : Visa on Arrival 45 ദിവസങ്ങൾ വരെ ( EUR 30 / USD 50റിട്ടേൺ/ഓൺവേർഡ് ടിക്കറ്റ്

ലാവോസ് : Visa on Arrival 30ദിവസങ്ങൾ (USD 40 ) പാസ്പോർട്ട് സൈസ് ഫോട്ടോ, ഓൺവേർഡ് ടിക്കറ്റ്

ജോർദാൻ : Visa on Arrival 30 ദിവസങ്ങൾ വരെ(JOD 40 (Approx. USD 56) റിട്ടേൺ ടിക്കറ്റ്, താമസസൗകര്യ രേഖ

ടാൻസാനിയ : Visa on Arrival 90 ദിവസങ്ങൾ വരെ ( USD 50) യെല്ലോ ഫീവർ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), റിട്ടേൺ ടിക്കറ്റ്

മഡഗാസ്‌കർ : Visa on Arrival 15/30 ദിവസങ്ങൾ(EUR 10 - 35 (ദിവസങ്ങൾക്കനുസരിച്ച്)റിട്ടേൺ/ഓൺവേർഡ് ടിക്കറ്റ് 

 മൂഡിനനുസരിച്ച് ഡെസ്റ്റിനേഷൻ

ബീച്ചും ശാന്തതയും ഇഷടപ്പെടുന്നവർക്ക്്: മാലിദ്വീപ് & സീഷെൽസ് -കൊച്ചിയിൽ നിന്നാണെങ്കിൽ ഒന്നര മണിക്കൂർ വിമാനയാത്ര. തികച്ചും സൗജന്യ വിസ ഓൺ അറൈവൽ . വാരാന്ത്യ യാത്രകൾക്ക് ബെസ്റ്റ്. ആഫ്രിക്കൻ വൻകരയോട് ചേർന്ന് കിടക്കുന്ന സുന്ദര ദ്വീപുരാഷ്ട്രമായ സെയ്‌ഷെൽസ് പ്രകൃതിസ്നേഹികൾക്കും ഹണിമൂൺ യാത്രക്കാർക്കും ഇഷ്ടപ്പെടും.

സംസ്‌കാരവും ചരിത്രവും ഇഷ്ടപ്പെടുന്നവർക്ക് : ഇൻഡൊനീഷ്യ & കംബോഡിയ - ബാലിയിലെ മനോഹരമായ ഹൈന്ദവ ക്ഷേത്രങ്ങളും പച്ചപ്പുനിറഞ്ഞ ബീച്ചുകളും കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇന്തോനേഷ്യൻ വിസ ഓൺ അറൈവൽ മിനിറ്റുകൾക്കകം എയർപോർട്ടിൽ നിന്ന് ലഭിക്കും. ക്ഷേത്രസമുച്ചയമായ 'അങ്കോർ വാട്ട്' സ്ഥിതി ചെയ്യുന്ന കംബോഡിയ പുരാതന ചരിത്രാന്വേഷികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ്.

സാഹസികതയും വന്യജീവി അനുഭവങ്ങളും വേണ്ടവർക്ക്  ടാൻസാനിയ & ജോർദാൻ -ലോകാത്ഭുതങ്ങളിൽ ഒന്നായ 'പെട്ര' (Petra), മനോഹരമായ വാഡി റം (Wadi Rum), മരുഭൂമി എന്നിവ കാണാൻ ജോർദാനിലേക്ക് പറക്കാം വന്യജീവി സഫാരികളും പ്രകൃതിദൃശ്യങ്ങളും ഇഷ്ടപ്പെടുന്നവർക്ക് ടാൻസാനിയ നല്ല ഡെസ്റ്റിനേഷനായിരിക്കും.

അറിഞ്ഞിരിക്കുക

പാസ്പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധിയുണ്ടായിരിക്കണം. തിരികെ പോരാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് (Return / Onward Ticket) നിർബന്ധമാണ്. ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ കരുതണം. യാത്രാചെലവുകൾക്കുള്ള മതിയായ തുക (ക്യാഷ് അല്ലെങ്കിൽ കാർഡ് വഴി)

പ്രത്യേകം ശ്രദ്ധിക്കുക: വിസ നയങ്ങളും അപേക്ഷാ നിരക്കുകളും അതത് രാജ്യങ്ങളുടെ ഇമിഗ്രേഷൻ വിഭാഗം സമയബന്ധിതമായി മാറ്റാറുണ്ട്. യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക ഇമിഗ്രേഷൻ വെബ്സൈറ്റുകൾ പരിശോധിച്ച് നിലവിലെ വിവരങ്ങൾ ഉറപ്പുവരുത്തുക.

Content Highlights: Simplified entry process for Indian travelers in 2026., Detailed list of countries offering Visa on Arrival and free entry permits., Categorized travel recommendations based on interests (Beach, Culture, Adventure)., Mandatory document checklist including passport validity, return tickets, and proof of funds., Essential disclaimer to verify official immigration websites before departure.