വിസകൾ പലതരം; നിങ്ങൾക്ക് വേണ്ടത് ഏതാണെന്നറിയാം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പലതരം വിസകളുണ്ട്. യാത്രയുടെ ഉദ്ദേശ്യമാണ് ഏത് വിസ വേണമെന്ന് തീരുമാനിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് എല്ലാതരം വിസകളെ കുറിച്ചും അറിയാം.

നോൺ-ഇമിഗ്രന്റ് വിസ (താൽക്കാലികം): വിനോദസഞ്ചാരം, പഠനം, ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങൾക്ക് കുറഞ്ഞ കാലയളവിലേക്ക് മാത്രം നൽകുന്നത്.

ഇമിഗ്രന്റ് വിസ (സ്ഥിരതാമസം): മറ്റ് രാജ്യത്ത് സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും നൽകുന്ന അനുമതി.

ടൂറിസ്റ്റ് വിസ : വിനോദസഞ്ചാരത്തിനും സന്ദർശനത്തിനും.

ബിസിനസ് വിസ : ബിസിനസ്സ് മീറ്റിംഗുകൾക്കും ഔദ്യോഗിക ചർച്ചകൾക്കും.

വർക്ക് / എംപ്ലോയ്‌മെന്റ് വിസ : വിദേശത്ത് ജോലി ചെയ്യുന്നതിന്.

സ്റ്റുഡന്റ് വിസ : ഉപരിപഠനത്തിനും ഗവേഷണത്തിനും.

ട്രാൻസിറ്റ് വിസ : ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ ഇടത്താവളങ്ങളിൽ തങ്ങാൻ (24-72 മണിക്കൂർ).

മെഡിക്കൽ വിസ : വിദേശത്ത് ചികിത്സ തേടുന്നതിന്.

ഡിജിറ്റൽ നോമാഡ് വിസ : റിമോട്ട് ജോലികൾ ചെയ്ത് വിദേശത്ത് താമസിക്കാൻ.

വിസ അനുവദിക്കുന്ന രീതി

പരമ്പരാഗത സ്റ്റിക്ക് വിസ / പേപ്പർ വിസ: എംബസി വഴി പാസ്പോർട്ടിൽ പതിച്ചുനൽകുന്നത്.

ഇ-വിസ (e-Visa): ഓൺലൈനായി അപേക്ഷിച്ച് നേടുന്നത്.

വിസ ഓൺ അറൈവൽ (VoA): രാജ്യത്തിന്റെ അംഗീകൃത എൻട്രി പോയിന്റിൽ ലഭിക്കുന്നത്. (വിമാനത്താവളം,  കര-കടൽ അതിർത്തികൾ എന്നിവ)

(ശ്രദ്ധിക്കുക: ഒരേ രാജ്യത്തിന് തന്നെ വിവിധ ആവശ്യങ്ങൾക്ക് വ്യത്യസ്ത വിസകളുണ്ട്. ഒരു രാജ്യത്തിന്റെ വിസ നിയമം മറ്റൊരു രാജ്യത്തിന്റേതു പോലെയാകണമെന്നില്ല.വിസയുടെ കാലാവധി, പ്രവേശന നിബന്ധനകൾ എന്നിവ യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റിലോ അതത് എംബസിയിലോ പരിശോധിക്കുക)

Content Highlights: Comprehensive overview of visa categories (Non-immigrant vs Immigrant)., Clear distinction between tourist, business, work, and medical visas., Explanation of modern visa issuance methods like e-Visa and Visa on Arrival., Crucial advice on verifying embassy regulations before booking tickets.